Quantcast

ഇസ്താംബൂൾ സ്ഫോടനം; സ്ത്രീയടക്കം 17 പ്രതികളെ ജയിലിലടച്ച് തുർക്കി

ഏതെങ്കിലും സംഘടനയോ വ്യക്തിയോ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രം​ഗത്തുവന്നിട്ടില്ല.

MediaOne Logo

Web Desk

  • Published:

    18 Nov 2022 4:13 PM GMT

ഇസ്താംബൂൾ സ്ഫോടനം; സ്ത്രീയടക്കം 17 പ്രതികളെ ജയിലിലടച്ച് തുർക്കി
X

ഇസ്താംബൂൾ: തുർക്കിയിലെ പ്രധാന ന​ഗരമായ ഇസ്താംബൂളിൽ ആറ് പേർ കൊല്ലപ്പെട്ട സ്ഫോടനത്തിൽ പ്രതികളായ 17 പേരെ ജയിലിലടച്ച് കോടതി. സിറിയൻ വനിതയുൾപ്പെടെയുള്ളവർക്കാണ് തുർക്കി കോടതി ശിക്ഷിച്ചത്. തീവ്രവാദ ​ഗ്രൂപ്പായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന കുർദിസ്താൻ വർക്കേഴ്സ് പാർട്ടിയാണ് സ്ഫോടനത്തിന് പിന്നിലെന്ന് തുർക്കി ഭരണകൂടം ആരോപിക്കുന്നു.

ഒമ്പതു വയസും 15 വയസും പ്രായമുള്ള രണ്ട് പെൺകുട്ടികളടക്കമുള്ളവരാണ് നവംബർ 13ന് നടന്ന സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ സ്ഫോടനത്തിൽ പങ്കുണ്ടെന്ന ആരോപണം പി.കെ.കെയും അവരുടെ സിറിയൻ വിഭാ​ഗമായ വൈ.പി.ജിയും നിഷേധിച്ചു. അതേസമയം, ഏതെങ്കിലും സംഘടനയോ വ്യക്തിയോ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രം​ഗത്തുവന്നിട്ടില്ല.

താൻ കുർദിഷ് സായുധ സംഘടനാ പ്രവർത്തകയാണെന്ന് പറഞ്ഞ സിറിയൻ വനിത അൽഹാം അൽബാഷിറിനെ സ്ഫോടനത്തിന് പിന്നാലെ തുർക്കിഷ് പൊലീസ് പിടികൂടിയിരുന്നു. ബോംബ് സ്ഥാപിച്ചതായി ചോദ്യം ചെയ്യലിൽ അൽബാഷിർ സമ്മതിച്ചതായാണ് റിപ്പോർട്ട്.

രാജ്യത്തിന്റെ ഐക്യം തകർത്തു, മനപൂർവ കൊലപാതകം, മനപൂർവ കൊലപാതകശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി ഇസ്താംബൂൾ കോടതി 17 പ്രതികളെ വിചാരണയ്ക്ക് മുമ്പുള്ള തടങ്കലിൽ പാർപ്പിച്ചതായി അനഡോലു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

കാമുകന്റെ സ്വാധീനം മൂലമാണ് താൻ പി.കെ.കെയിൽ ചേർന്നതെന്നും അയാളുമായുള്ള ബന്ധം വേർപെടുത്തിയതിന് ശേഷവും സംഘടനയുമായുള്ള ബന്ധം നിലനിർത്തിയെന്നും അൽബാഷിർ പറഞ്ഞെന്നാണ് റിപ്പോർട്ട്. യുവതിയുടെ ചോദ്യം ചെയ്യൽ പുരോ​ഗമിക്കുകയാണെന്ന് തുർക്കിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

TAGS :

Next Story