യു.എ.ഇ ചരക്കുകപ്പൽ കൊടുങ്കാറ്റില്‍ പെട്ട് കടലിൽ മുങ്ങി
ഇന്ത്യക്കാരടക്കം 30 ജീവനക്കാർ കപ്പലിലുണ്ടായിരുന്നു
യു.എ.ഇ ചരക്കുകപ്പൽ ഇറാൻ തീരത്ത് കടലിൽ മുങ്ങി. ഇറാനിലെ അസലൂയ തീരത്ത് ഇന്ന് പുലർച്ചെ കൊടുങ്കാറ്റിൽ പെട്ടാണ് കപ്പൽ മുങ്ങിയത്. ഇന്ത്യക്കാരടക്കം 30 ജീവനക്കാർ കപ്പലിലുണ്ട്. ഇവരിൽ രണ്ടുപേര്‍ ഒഴികെ ബാക്കി എല്ലാവരേയും സുരക്ഷിതമാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് കപ്പൽ ഉടമസ്ഥരായ കമ്പനിയെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. രണ്ടുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
ഇന്ത്യ, പാകിസ്താൻ, സുഡാൻ, ഉഗാണ്ട, താൻസാനിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ജീവനക്കാർ. കാറുകൾ ഉൾപ്പെടെയുള്ള ചരക്കുകളുമായി ഇറാഖിലെ ഉമ്മു ഖസറിലേക്ക് പോയതാണ് കപ്പൽ.
Next Story
Adjust Story Font
16