Quantcast

യാത്രാവിലക്ക് കൂടുതൽ കർശനമാക്കി യുഎഇ

നാലു രാജ്യങ്ങള്‍ക്ക് കൂടി യാത്രാവിലക്ക് ഏര്‍പ്പെടുത്തി

MediaOne Logo

Web Desk

  • Published:

    10 May 2021 9:40 AM GMT

യാത്രാവിലക്ക് കൂടുതൽ കർശനമാക്കി യുഎഇ
X

യാത്രാവിലക്ക് കൂടുതൽ കർശനമാക്കി യുഎഇ. നേരത്തെ ഇന്ത്യയ്ക്ക് ഏർപ്പെടുത്തിയ വിലക്കിന് പുറമേ കൂടുതൽ രാജ്യങ്ങൾക്ക് യുഎഇ യാത്രാവിലക്ക് എർപ്പെടുത്തി. ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കാണ് വിലക്ക്. ഈ രാജ്യങ്ങൾ വഴിയുള്ള ട്രാൻസിറ്റ് യാത്രയും വിലക്കി. അനിശ്ചിത കാലത്തേക്കാണ് യുഎഇ യാത്രാവിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം 25 മുതൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്നു. വിലക്ക് വന്നതോട് കൂടി അയൽ രാജ്യങ്ങളെ ഇടത്താവളമാക്കി ഇന്ത്യക്കാർ യുഎഇയിലേക്ക് യാത്രചെയ്യാമായിരുന്നു. ഇനി ആ വഴിയും യുഎഇയിലേക്ക് പോകാൻ സാധിക്കില്ല. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇനിയും കൂടുതൽ രാജ്യങ്ങൾക്ക് യുഎഇ വിലക്കേർപ്പെടുത്താനാണ് സാധ്യത.

TAGS :

Next Story