ഒമിക്രോൺ വാക്സിന് അംഗീകാരം നൽകുന്ന ആദ്യ രാഷ്ട്രമായി ബ്രിട്ടൻ
പ്രായപൂർത്തിയായവർക്ക് വേണ്ടിയുള്ള വാക്സിനാണിത്.
കോവിഡ്-19 വകഭേദമായ ഒമിക്രോണിനുള്ള വാക്സിന് അംഗീകാരം നൽകുന്ന ആദ്യ രാഷ്ട്രമായി ബ്രിട്ടൻ. മൊഡേണ പുറത്തിറക്കുന്ന 'ബിവലെന്റ്' എന്ന് പേരിലുള്ള വാക്സിനാണ് യുകെ മെഡിസിൻ റെഗുലേറ്റർ (എംഎച്ച്ആർഎ) അംഗീകാരം നൽകിയത്.
പ്രായപൂർത്തിയായവർക്ക് വേണ്ടിയുള്ള വാക്സിനാണിതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഒമിക്‌റോണിനും (ബിഎ.1) ഒറിജിനൽ- 2020 വൈറസിനുമെതിരെ ഈ വാക്സിൻ ശക്തമായ രോഗപ്രതിരോധ പ്രതികരണം ഉണ്ടാക്കിയതായി കാണിക്കുന്ന ക്ലിനിക്കൽ ട്രയൽ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഏജൻസിയുടെ തീരുമാനം.
നിലവിൽ പ്രബലമായ ഒമിക്രോൺ ഉപ-വകഭേദങ്ങളായ ബിഎ.4, ബിഎ.5 എന്നിവയ്‌ക്കെതിരെ ഈ വാക്സിൻ മികച്ച രോഗപ്രതിരോധ പ്രതികരണം ഉണ്ടാക്കുന്നതായി കണ്ടെത്തിയെന്ന ഒരു വിശകലനവും യുകെ മെഡിസിൻ റെഗുലേറ്റർ ഉദ്ധരിച്ചു.
Next Story
Adjust Story Font
16