Quantcast

15000 രൂപക്ക് ഓൺലൈനിൽ സാധനം വാങ്ങി, ലഭിച്ചത് മനുഷ്യവിസർജ്യം

വീട്ടിൽ എത്തിയ പാക്കറ്റ് തുറന്നുനോക്കിയതും ഛർദിച്ചതും ഒന്നിച്ചായിരുന്നു. പലചരക്ക് സാധനം ഓർഡർ ചെയ്ത യുകെയിലെ 59കാരനാണ് ദുരനുഭവം.

MediaOne Logo

Web Desk

  • Published:

    4 Dec 2023 2:44 PM GMT

uk man_online
X

ഓൺലൈൻ പർച്ചേസ് നടത്തി കുടുങ്ങിയ വാർത്തകൾ നിരന്തരം നാം കാണാറുണ്ട്. ഓർഡർ ചെയ്ത സാധനവും ലഭിച്ച സാധനവും തമ്മിൽ മാറിപ്പോകുന്നത് പതിവാണ്. എന്നാൽ, പലചരക്ക് സാധനം ഓർഡർ ചെയ്ത യുകെയിലെ 59കാരന് കിട്ടിയത് മനുഷ്യവിസർജ്യമാണ്. ലങ്കാഷെയറിൽ താമസിക്കുന്ന 59 കാരനായ ഫിൽ സ്മിത്തിനാണ് ദുരനുഭവം.

ബ്രിട്ടീഷ് സൂപ്പർമാർക്കറ്റ് ശൃംഖലയായ ഐസ്‌ലാൻഡിൽ നിന്ന് 15000 രൂപയ്ക്കാണ് സ്‌മിത്ത്‌ പലചരക്ക് സാധനങ്ങൾ ഓർഡർ ചെയ്‌തത്‌. വീട്ടിൽ എത്തിയ പാക്കറ്റ് തുറന്നുനോക്കിയതും ഛർദിച്ചതും ഒന്നിച്ചായിരുന്നു. അടുക്കളയിലേക്ക് കൊണ്ടുപോകും വഴി കയ്യിൽ നിന്ന് വീണുപോയ പാക്കറ്റുകളിലാണ് മനുഷ്യവിസർജ്യം കണ്ടത്. കണ്ടപാടെ ഞെട്ടിപ്പോയി, എന്താണ് ഇവിടെ നടക്കുന്നതെന്ന് ചിന്തിച്ചു. മറ്റൊരു ബാഗ് തുറന്നുനോക്കിയപ്പോഴും ഇത് തന്നെയായിരുന്നു പാക്കറ്റിൽ. അസുഖം ബാധിച്ച അവസ്ഥയായിരുന്നു തനിക്കെന്ന് ഫിൽ സ്മിത്ത് പറഞ്ഞു.

ഉടൻ തന്നെ സൂപ്പർ മാർക്കറ്റിൽ വിളിച്ച് പാക്കറ്റുകൾ തിരിച്ചുകൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടു. നഷ്ടപരിഹാരത്തെ കുറിച്ച് ചിന്തിച്ചില്ലെന്നും സംഭവം പുറത്തറിയണമെന്ന് മാത്രമാണ് ആഗ്രഹിച്ചതെന്നും സ്മിത്ത് പ്രതികരിച്ചു. പിന്നീട്, റീഫണ്ട് വേണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

ലോക്കൽ കൗൺസിലിനെ വിവരമറിയിച്ച സ്മിത്ത് തനിക്ക് എന്തെങ്കിലും നഷ്ടപരിഹാരം ലഭിക്കുകയാണെങ്കിൽ അത് മൃഗങ്ങളുടെ ചാരിറ്റിക്കായി ഉപയോഗിക്കുമെന്നും വ്യക്തമാക്കി. വിഷയത്തിൽ സൂപ്പർ മാർക്കറ്റ് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story