യുകെയിൽ കൊടുംശൈത്യത്തിന് മുന്നറിയിപ്പ്; ജാഗ്രത പാലിക്കാൻ നിർദേശം
ഇത്തവണ മഞ്ഞുവീഴ്ച നേരത്തെ ആരംഭിച്ചതോടെ ആശങ്കയിലാണ് യുകെയിലെ മലയാളികൾ
യുകെയിൽ വരാനിരിക്കുന്നത് കൊടുംശൈത്യമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കടുത്ത മഞ്ഞുവീഴ്ചയുള്ളതിനാൽ കൂടുതൽ ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്. .പടിഞ്ഞാറൻ ഇംഗ്ലണ്ടിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കരുതെന്നും മുന്നറിയിപ്പുണ്ട്.
ഇത്തവണ മഞ്ഞുവീഴ്ച നേരത്തെ ആരംഭിച്ചതോടെ ആശങ്കയിലാണ് യുകെയിലെ മലയാളികൾ. താപനില മൈനസ് മൂന്ന് ഡിഗ്രിക്കും ആറ് ഡിഗ്രിക്കും മധ്യത്തിലായിരിക്കുമെന്നാണ് മെറ്റീരിയോളജിക്കൽ ഓഫീസ് അറിയിക്കുന്നത്. കാലാവസ്ഥാ മാറ്റം വിദ്യാർഥികൾക്ക് പനി അടക്കമുള്ള ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ട്.
ശക്തമായ മഞ്ഞുവീഴ്ച കാരണം ഗതാഗത തടസ്സവും നേരിടുന്നതിനാൽ വിദ്യാർഥികൾക്ക് സമയത്ത് സ്‌കൂളിലെത്താനും സാധിക്കുന്നില്ല. കഴിഞ്ഞ ദിവസം യുകെയിലെ ചില മേഖലകളിൽ 30 സെന്റിമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
Adjust Story Font
16