ചർച്ചക്കായി റഷ്യൻ പ്രതിനിധി സംഘം ബെലറൂസിൽ; ബെലറൂസില്‍ ചര്‍ച്ചക്കില്ലെന്ന് യുക്രൈന്‍
വിദേശ്യകാര്യ മന്ത്രാലയത്തിന്‍റേയും, പ്രതിരോധ മന്ത്രാലയത്തിന്‍റേയും പ്രതിനിധികളാണ് റഷ്യന്‍ സംഘത്തിലുള്ളത്
യുക്രൈനുമായുള്ള ചർച്ചകൾക്കായി റഷ്യൻ പ്രതിനിധി സംഘം ബെലറൂസിലെത്തി. റഷ്യന്‍ വിദേശ്യകാര്യ മന്ത്രാലയത്തിന്‍റേയും, പ്രതിരോധ മന്ത്രാലയത്തിന്‍റേയും പ്രതിനിധികളാണ് സംഘത്തിലുള്ളത്. എന്നാല്‍ ബെലാറൂസിൽ റഷ്യയുമായി ചർച്ചക്കില്ലെന്ന് യുക്രൈൻ പ്രഡിസന്റ് സെലൻസ്കി അറിയിച്ചു. ചർച്ച നടത്താൻ അഞ്ച് സ്ഥലങ്ങൾ യുക്രൈൻ നിർദേശിച്ചു. വാർസോ, ബ്രാട്ടിസ്‍ലാവ, ബുഡാപെസ്റ്റ്, ഇസ്താംബൂൾ, ബാകു എന്നീ സ്ഥലങ്ങളില്‍ വച്ചേ ചര്‍ച്ചക്ക് തയ്യാറാവൂ എന്നാണ് യുക്രൈന്‍ അറിയിച്ചത്.
യുക്രൈനെതിരെയുള്ള റഷ്യന്‍ ആക്രമണം തുടരുകയാണ്. യുക്രൈനെ നാലു ഭാഗത്തുനിന്നും വളഞ്ഞ്, മുന്നേറ്റം തുടരാൻ സൈന്യത്തിന് റഷ്യ നിർദേശം നല്‍കി. തുടർച്ചയായി നാലാംദിവസവും കനത്ത ആക്രമണമാണ് റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇന്നലെ രാത്രിയും കിയവിന് നേരെ നിരവധി മിസൈൽ ആക്രണങ്ങളും ഷെല്ലാക്രമണങ്ങളും നടന്നു. വാസിൽകിയവിലെ എണ്ണ സംഭരണശാല റഷ്യ തകർത്തു.
തിങ്കളാഴ്ച രാവിലെ വരെ കിയവ് നഗരത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കിയവ് നഗരത്തില്‍ രാത്രിയും പകലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍. റഷ്യന്‍ സേന നഗരത്തില്‍ കടന്നതിനാലാണ് പുതിയ തീരുമാനം. അതേസമയം ചെച്നിയൻ സൈന്യവും റഷ്യയ്ക്കൊപ്പം ചേർന്നു. യുക്രൈൻ സൈനിക കേന്ദ്രം പിടിച്ചെടുത്തെന്ന് ചെയ്നിയൻ പ്രസിഡന്‍റ് അറിയിച്ചു.
റഷ്യൻ ആക്രമണത്തിൽ ഇതുവരെ 198 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ ആരോഗ്യമന്ത്രി അറിയിച്ചു. വ്യാഴാഴ്ച തുടങ്ങിയ റഷ്യൻ അധിനിവേശത്തിൽ 33 കുട്ടികൾ ഉൾപ്പെടെ 1,115 പേർക്ക് പരിക്കേറ്റതായും അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച മുതൽ 1,20,000 യുക്രൈൻ സ്വദേശികൾ പലായാനം ചെയ്തെന്നാണ് യുഎൻ കണക്ക്. യുക്രൈനിലെ വാസസ്ഥലങ്ങളെ ആക്രമിച്ചിട്ടില്ലെന്നാണ് റഷ്യ നേരത്തെ നൽകിയ വിശദീകരണം. കിയവിൽ ഫ്ലാറ്റ് സമുച്ചയത്തിന് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നാണ് റഷ്യ പറയുന്നത്. ആക്രമണം നടത്തിയെന്ന റിപ്പോർട്ട് പ്രതിരോധ മന്ത്രാലയം നിരസിച്ചു. കിയവിൽ
Adjust Story Font
16