Quantcast

മൂന്നുഭാഗത്തുനിന്നും വളഞ്ഞ് റഷ്യ, കനത്ത വ്യോമാക്രമണം; ഒഡേസയിൽ ആറുപേർ കൊല്ലപ്പെട്ടു

തെക്ക്, കിഴക്ക്, വടക്ക് അതിർത്തികളെല്ലാം വളഞ്ഞ് റഷ്യൻസേന രാജ്യത്ത് പ്രവേശിച്ചതായി യുക്രൈൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് മിഖായേൽ പോദോലിയാക് സ്ഥിരീകരിച്ചു

MediaOne Logo

Web Desk

  • Updated:

    2022-02-24 13:10:41.0

Published:

24 Feb 2022 10:40 AM GMT

മൂന്നുഭാഗത്തുനിന്നും വളഞ്ഞ് റഷ്യ, കനത്ത വ്യോമാക്രമണം; ഒഡേസയിൽ ആറുപേർ കൊല്ലപ്പെട്ടു
X

യുക്രൈന്റെ തിരിച്ചടിക്കു പിന്നാലെ മൂന്നുഭാഗത്തുനിന്നും വളഞ്ഞിട്ട് റഷ്യൻ ആക്രമണം. മലയാളികളടക്കം നിരവധി ഇന്ത്യക്കാരുള്ള ഒഡേസയിൽ കനത്ത വ്യോമാക്രണമാണ് റഷ്യ തുടരുന്നത്. ഇവിടെ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി പേരെ കാണാതായിട്ടുമുണ്ട്.

വ്യോമാക്രണത്തിനു പിന്നാലെ കരമാർഗവും റഷ്യൻ സൈന്യം യുക്രൈനിലേക്ക് ഇരച്ചുകയറുകയാണ്. തെക്ക്, കിഴക്ക്, വടക്ക് അതിർത്തികളെല്ലാം വളഞ്ഞാണ് റഷ്യൻ ആക്രമണം. ഇക്കാര്യം യുക്രൈൻ സ്ഥിരീകരിച്ചിട്ടുണ്ട്. യുക്രൈൻസൈന്യം കടുത്ത പോരാട്ടം തുടരുകയാണെന്ന് യുക്രൈൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് മിഖായേൽ പോദോലിയാക് പറഞ്ഞു. റഷ്യയ്ക്ക് കനത്ത തിരിച്ചടി നൽകിയിട്ടുണ്ട്. ആക്രമണത്തിൽ പൗരന്മാർക്കും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. സൈനികമായും സാമ്പത്തികമായും സാങ്കേതികമായുമെല്ലാമുള്ള ലോകത്തിന്റെ സഹായം തങ്ങൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുക്രൈൻ അതിർത്തിയിലൂടെ ചെർനിഹിവ്, ഖാർകിവ്, ലുഹാൻസ്‌ക് എന്നീ മേഖലകളിലേക്ക് റഷ്യൻ സൈന്യമെത്തിയിട്ടുണ്ട്. നേരത്തെ പിടിച്ചടക്കിയ ക്രീമിയ വഴിയും റഷ്യൻ സൈന്യം യുക്രൈനിൽ പ്രവേശിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തെത്തിയിട്ടുണ്ട്.

റഷ്യൻ ആക്രമണങ്ങൾക്കു പിന്നാലെ യുക്രൈനിൽ പട്ടാളനിയമം പ്രഖ്യാപിച്ച് പ്രസിഡന്റ് വ്‌ളാദ്മിർ സെലെൻസ്‌കി. റഷ്യ യുക്രൈൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത് ചൂണ്ടിക്കാട്ടിയാണ് സെലെൻസ്‌കിയുടെ പ്രഖ്യാപനം. അതിനിടെ, പ്രത്യാക്രമണത്തിൽ 50 റഷ്യൻ സൈനികരെ വധിച്ചതായും നാല് ടാങ്കറുകളും ആറ് റഷ്യൻ വിമാനങ്ങളും തകർക്കുകയും ചെയ്തതായി യുക്രൈൻ അവകാശപ്പെട്ടു.

ഖാർകീവ് നഗരത്തിന്റെ കിഴക്ക് ഭാഗത്താണ് യുക്രൈന്റെ പ്രത്യാക്രമണമുണ്ടായത്. ഇവിടെ പാതയോരത്തുണ്ടായിരുന്ന നാല് റഷ്യൻ ടാങ്കറുകൾ തകർത്തു. ലുഹാൻസ്‌ക് നഗരത്തിനടുത്ത് 50 റഷ്യൻ സൈനികരെ വധിച്ചുവെന്നും ആറാമത്തെ റഷ്യൻ യുദ്ധവിമാനം കൂടി തകർത്തിട്ടെന്നും യുക്രൈൻ വെളിപ്പെടുത്തി.

Summary: A Ukrainian presidential advisor Mykhailo Podolyak says that Russian forces have launched an attack on Ukraine from the north, east and south

TAGS :

Next Story