Quantcast

'ചെർണോബിൽ യുക്രൈൻ ആണവായുധങ്ങൾ നിർമ്മിക്കുന്നു': ആരോപണവുമായി റഷ്യൻ മാധ്യമങ്ങൾ

സോവിയേറ്റ്‌ യൂണിയന്റെ തകർച്ചയ്ക്കു ശേഷം 1994-ൽ യുക്രൈൻ ആണവായുധങ്ങൾ ഉപേക്ഷിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-03-06 12:03:07.0

Published:

6 March 2022 11:52 AM GMT

ചെർണോബിൽ യുക്രൈൻ ആണവായുധങ്ങൾ നിർമ്മിക്കുന്നു: ആരോപണവുമായി റഷ്യൻ മാധ്യമങ്ങൾ
X

യുദ്ധം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ യുക്രൈനിനെതിരെ ആരോപണവുമായി റഷ്യൻ മാധ്യമങ്ങൾ. ചെർണോബിൽ യുക്രൈൻ ആണവായുധം നിർമ്മിക്കുന്നുവെന്ന് റഷ്യൻ മാധ്യമങ്ങൾ ആരോപിച്ചു. പേര് വെളിപ്പെടുത്താൻ താൽപ്പര്യപ്പെടാത്ത ഉറവിടത്തെ ഉദ്ദരിച്ചാണ് റഷ്യൻ മാധ്യമങ്ങളുടെ ആരോപണം. എന്നാൽ മാധ്യമ ആരോപണത്തെ ശരിവയക്കുന്ന തെളിവുകളൊന്നും ലഭ്യമായിട്ടില്ല.

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഫെബ്രുവരി 24-നാണ് യുക്രൈൻ അധിനിവേശത്തിന് ഉത്തരവിടുന്നത്. യുക്രൈൻ നാറ്റോയിൽ അംഗമാവുന്നതിനെ തടയുകയെന്ന ഉദ്ദേശമായിരുന്നു റഷ്യയുടെ ആക്രമണത്തിനു പിന്നിലെ പ്രധാന കാരണം. യുക്രൈനിൽ ആക്രമണം അഴിച്ചു വിട്ടതിനു പിന്നാലെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി നിരവധി രാജ്യങ്ങൾ രംഗത്തു വന്നത് റഷ്യയ്ക്കു കനത്ത തിരിച്ചടിയായി.

പാശ്ചാത്യ രാജ്യങ്ങൾ റഷ്യൻ അധിനിവേശത്തെ അപലപികക്കുകയും അവർക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു എന്നു മാത്രമല്ല, യുക്രൈന് ആവശ്യമായ ആയുധങ്ങൾ നൽകുകയും സാമ്പത്തികമായി സഹായിക്കുയും ചെയ്തു. സോവിയേറ്റ്‌ യൂണിയന്റെ തകർച്ചയ്ക്കു ശേഷം 1994-ൽ യുക്രൈൻ ആണവായുധങ്ങൾ ഉപേക്ഷിച്ചിരുന്നു. ആണവ ക്ലബ്ബിൽ വീണ്ടും ചേരാൻ പദ്ധതിയില്ലെന്ന് യുക്രൈൻ ഭരണകൂടം നേരത്തെ അറിയിച്ചതുമാണ്. ആണവായുധം നിർമ്മിക്കുന്നതിൽ യുക്രൈൻ പഴയ സോവിയേറ്റ് യൂണിയൻ രീതികൾ പിന്തുടരുന്നുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ യുദ്ധത്തിനു മുമ്പ് നടത്തിയ പ്രസംഗത്തിൽ പരാമർശിച്ചിരുന്നു. എന്നാൽ ആ പരാമർശത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും അദ്ദേഹം മുന്നോട്ടു വെച്ചിരുന്നില്ല.

TAGS :

Next Story