Quantcast

തിരിച്ചടിച്ച് യുക്രൈൻ; 65 സൈനികർ കൊല്ലപ്പെട്ടെന്ന് റഷ്യ

യുദ്ധം ആരംഭിച്ച ശേഷം യുക്രൈൻ നടത്തുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് കഴിഞ്ഞദിവസം നടന്നതെന്ന് റിപ്പോർട്ടുകൾ

MediaOne Logo

Web Desk

  • Published:

    3 Jan 2023 6:24 AM GMT

തിരിച്ചടിച്ച് യുക്രൈൻ; 65 സൈനികർ കൊല്ലപ്പെട്ടെന്ന് റഷ്യ
X

മോസ്‌കോ: ഡൊനെറ്റ്സ്‌കിലെ സൈനികകേന്ദ്രത്തിൽ യുക്രൈൻ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ 63 സൈനികർ കൊല്ലപ്പെട്ടതായി റഷ്യ. റഷ്യൻ നിയന്ത്രണത്തിലുള്ള മാക് വ്ക നഗരത്തിലാണ് നഗരത്തിലായിരുന്നു റോക്കറ്റാക്രമണം നടന്നത്.റഷ്യൻ സൈനികർ താമസിക്കുന്ന കെട്ടിടത്തിന് നേരെ യുക്രേനിയൻ സേന ആറ് റോക്കറ്റുകൾ തൊടുത്തുവിട്ടതായി തിങ്കളാഴ്ച റഷ്യയുടെ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇതിൽ രണ്ട് മിസൈലുകൾ വെടിവച്ച് വീഴ്ത്തിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.വ്യോമപ്രതിരോധ സംവിധാനം യുക്രെയ്ൻ ആക്രമണത്തിൽ തകർന്നെന്നും മൂന്ന് റോക്കറ്റ് ആക്രമണങ്ങളെ പ്രതിരോധിച്ചെന്നും റഷ്യൻ പ്രതിരോധ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു.

10 മാസത്തിന് മുമ്പ് യുദ്ധം ആരംഭിച്ച ശേഷം യുക്രൈൻ നടത്തുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് കഴിഞ്ഞദിവസം നടന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. യുഎസ് സാങ്കേതിക വിദ്യയോട് കൂടിയ ആയുധങ്ങൾ യുക്രൈന് ലഭ്യമായിട്ടുണ്ട്. ഈ ആയുധങ്ങൾ ഉപയോഗിച്ചാണ് യുക്രൈൻ റഷ്യക്കെതിരെ തിരിച്ചടി തുടങ്ങിയത്. അതേസമയം,ആക്രമണത്തിൽ പ്രദേശവാസികൾക്കും പരിക്കേൽക്കുകയും ചിലർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം, മകീവ്കയിലെ ആക്രമണത്തിൽ 400 റഷ്യൻ സൈനികരെ കൊലപ്പെടുത്തിയതായാണ് യുക്രെയ്ൻ അവകാശപ്പെടുന്നത്. 300ഓളം സൈനികർക്ക് പരിക്കേറ്റതായും യുക്രെയ്ൻ അവകാശപ്പെട്ടു.

TAGS :

Next Story