Quantcast

ആക്രമണം കടുപ്പിച്ച് റഷ്യ; മരിയൊപോള്‍ നഗരവും വളഞ്ഞു,കിയവ് പിടിക്കാനുള്ള നീക്കം തുടരുന്നു

റഷ്യക്കെതിരെയുള്ള പോരാട്ടത്തെ പിന്തുണയ്ക്കാൻ യുക്രൈൻ പ്രസിഡന്‍റ് യൂറോപ്യൻ രാജ്യങ്ങളോട് ആഹ്വാനം ചെയ്തു

MediaOne Logo

Web Desk

  • Updated:

    2022-03-05 00:56:08.0

Published:

5 March 2022 12:54 AM GMT

ആക്രമണം കടുപ്പിച്ച് റഷ്യ; മരിയൊപോള്‍ നഗരവും വളഞ്ഞു,കിയവ് പിടിക്കാനുള്ള നീക്കം തുടരുന്നു
X

യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ യുക്രൈനിൽ ആക്രമണം ശക്തമാക്കി റഷ്യ. പ്രധാന നഗരമായ മരിയൊപോളും റഷ്യൻ സേന വളഞ്ഞു. റഷ്യക്കെതിരെയുള്ള പോരാട്ടത്തെ പിന്തുണയ്ക്കാൻ യുക്രൈൻ പ്രസിഡന്‍റ് യൂറോപ്യൻ രാജ്യങ്ങളോട് ആഹ്വാനം ചെയ്തു.

യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോള്‍ റഷ്യ യുക്രൈനിൽ ശക്തമായ ആക്രമണം തുടരുകയാണ്. വടക്കൻ മേഖലയിൽ പോരാട്ടം മന്ദഗതിയിലാണെങ്കിലും തെക്കൻ തീരങ്ങളിൽ ശക്തമായ ആക്രമണമാണ് നടക്കുന്നത്. യുക്രൈൻ അതിർത്തിയിൽ നിലയുറപ്പിച്ചിരുന്ന 90 ശതമാനം സൈനികരും യുക്രൈനിലേക്ക് കടന്നു കഴിഞ്ഞു. പ്രധാന നഗരങ്ങളായ ഖാർകിവ്, മരിയുപോൾ നഗരങ്ങളിൽ വ്യോമാക്രമണങ്ങൾ ശക്തമാക്കി. റഷ്യൻ അതിർത്തിയോട് അടുത്തുള്ള മരിയൊപോൾ റഷ്യൻ സേന വളഞ്ഞു കഴിഞ്ഞു. ഇതുവരെ രണ്ടായിരത്തിലേറെ പൗരന്മാർ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി യുക്രൈൻ വ്യക്തമാക്കി. 9000 റഷ്യൻ സൈനികരെ വധിച്ചതായും യുക്രൈൻ അവകാശപ്പെടുന്നു. തലസ്ഥാന നഗരമായ കിയവ് പിടിച്ചെടുക്കാനുള്ള റഷ്യയുടെ ശ്രമം തുടരുകയാണ്.

കിയവ് ലക്ഷ്യമാക്കി നീങ്ങിയ റഷ്യൻ സൈനിക വ്യൂഹത്തിന്‍റെ നീക്കം ഇപ്പോഴും മന്ദഗതിയിലാണ്.അധിനിവേശ റഷ്യൻ സൈന്യത്തിനെതിരായ രാജ്യത്തിന്‍റെ പോരാട്ടത്തെ പിന്തുണയ്ക്കാൻ യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമര്‍ സെലെൻസ്‌കി യൂറോപ്യൻ രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് നിശബ്ദരാകരുതെന്ന് സെലെൻസ്‌കി അഭ്യർഥിച്ചു .യൂറോപ്യൻ നഗരങ്ങളിൽ യുദ്ധത്തിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സെലൻസ്കി.

TAGS :

Next Story