സ്റ്റാർലിങ്കിന് നന്ദിപറഞ്ഞ് യുക്രൈൻ; മറുപടിയുമായി ഇലോൺ മസ്‌ക്
റഷ്യയുടെ ആക്രമണം രൂക്ഷമായതിനെ തുടർന്ന് യുക്രൈനിന്റെ ദക്ഷിണ-കിഴക്കൻ ഭാഗങ്ങളിൽ നേരത്തെ ഇന്റർനെറ്റ് സേവനം തടസ്സപ്പെട്ടിരുന്നു
സ്റ്റാർലിങ്ക് സാറ്റലൈറ്റ് വഴി യുക്രൈനിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കിയ സ്പേസ് എക്സ് സി.ഇ.ഒ ഇലോൺ മസ്‌കിന് നന്ദി പറഞ്ഞ യുക്രൈൻ. തിങ്കളാഴ്ച ഇലോൺ മസ്‌കിന്റെ സ്പേസ് എക്സിൽ നിന്ന് സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് ടെർമിനലുകൾ ലഭിച്ചത്.
യുക്രൈൻ വൈസ് പ്രധാനമന്ത്രി മൈഖൈലോ ഫെഡോറോവ് ടെർമിനലുകൾ നിറച്ച ട്രക്കിന്റെ ഫോട്ടോ ട്വിറ്ററിൽ പങ്കിട്ടാണ് നന്ദി അറിയിച്ചത്.. 'സ്റ്റാർലിങ്ക് - ഇവിടെ. നന്ദി, എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
Starlink — here. Thanks, @elonmusk pic.twitter.com/dZbaYqWYCf
— Mykhailo Fedorov (@FedorovMykhailo) February 28, 2022
'നിങ്ങൾക്ക് സ്വാഗതം' എന്ന് മസ്‌ക് ഈ ട്വീറ്റിന് മറുപടി നൽകി. റഷ്യയുടെ ആക്രമണം രൂക്ഷമായതിനെ തുടർന്ന് യുക്രൈനിന്റെ ദക്ഷിണ-കിഴക്കൻ ഭാഗങ്ങളിൽ നേരത്തെ ഇന്റർനെറ്റ് സേവനം തടസ്സപ്പെട്ടിരുന്നു. ഇതിന് പരിഹാരമായാണ് മസ്‌ക് ഉപഗ്രഹം വഴി നേരിട്ടുള്ള ഇന്റർനെറ്റ് ലഭ്യമാക്കിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്താൻ സ്പേസ് എക്സ് നിർമിച്ച സാറ്റലൈറ്റ് സഞ്ചയമാണ് സ്റ്റാർലിങ്ക്. ഭ്രമണപഥത്തിൽ സ്റ്റാർലിങ്കിന്റെ രണ്ടായിരം ചെറു സാറ്റലൈറ്റുകൾ ഉണ്ട് എന്നാണ് കരുതപ്പെടുന്നത്.
നേരത്തെ സുനാമിയിൽ ടെലികമ്മ്യൂണിക്കേഷൻ ശൃംഖലയെ സാരമായി ബാധിച്ച ടോംഗയിൽ ഇന്റർനെറ്റ് പുനഃസ്ഥാപിക്കുന്നതിനായി മസ്‌ക് 50 സാറ്റലൈറ്റ് ടെർമിനലുകൾ സംഭാവന നൽകിയിരുന്നു.
Adjust Story Font
16