യു.എന്‍ മനുഷ്യാവകാശ വിഭാഗം മേധാവിക്ക് കോവിഡ്
യുക്രൈനിലെ സ്ഥിതിഗതികളെക്കുറിച്ച് ഈ ആഴ്ച അവസാനം തുർക്കിയിൽ നടക്കാനിരിക്കുന്ന യോഗത്തില്‍ പങ്കെടുക്കാനിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്
യു.എൻ മനുഷ്യാവകാശ വിഭാഗം അണ്ടർ സെക്രട്ടറി ജനറല്‍ മാർട്ടിൻ ഗ്രിഫിത്ത്സിന് കോവിഡ് സ്ഥിരീകരിച്ചു. യുക്രൈനിലെ സ്ഥിതിഗതികളെക്കുറിച്ച് ഈ ആഴ്ച അവസാനം തുർക്കിയിൽ നടക്കാനിരിക്കുന്ന യോഗത്തില്‍ പങ്കെടുക്കാനിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
"ഇന്ന് എനിക്ക് കോവിഡ് സ്ഥിരികരിച്ചിരിക്കുന്നു എന്ന് പറയുന്നതില്‍ സങ്കടമുണ്ട്. ഞാൻ ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരുന്നു, യാത്ര റദ്ദാക്കി, വീട്ടിൽ സ്വയം ക്വാറന്‍റൈനിലാണ്," ഗ്രിഫിത്ത്സ് ട്വിറ്റര്‍ പ്രസ്താവനയിൽ പറഞ്ഞു. ലോകമെമ്പാടുമുള്ള പലർക്കും ഇതുവരെ ലഭിച്ചിട്ടില്ലാത്ത വാക്സിന്‍ സ്വീകരിച്ചിരുന്നതിന്‍റെ നന്ദിയും ഗ്രിഫിത്ത് പ്രസ്താവനയില്‍ അറിയിച്ചു.
റഷ്യ-യുക്രൈന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ സമാധാന ചര്‍ച്ചകള്‍ക്കായി തുര്‍ക്കിയുടെ സഹായ സഹകരണങ്ങള്‍ക്കായി യാത്ര തിരിക്കുന്നതിന്‍റെ കാര്യം ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗ്രിഫിത്ത്സ് അറിയിച്ചത്. യുക്രെയ്നിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി വേദിയൊരുക്കണമെന്ന് അദ്ദേഹം റഷ്യയോടും യുക്രെയ്നോടും അഭ്യർഥിച്ചിരുന്നു. തുർക്കി യാത്രയ്ക്ക് ശേഷം യുക്രൈനിലെ സ്ഥിതിഗതി സംബന്ധിച്ച ചർച്ചകൾക്കായി മോസ്കോ സന്ദർശിക്കാനും ഗ്രിഫിത്ത്സ് താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു.
UN humanitarian chief tests Covid positive
Adjust Story Font
16