Quantcast

'എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു, അക്രമങ്ങള്‍ അവസാനിപ്പിക്കണം'; പ്രവാചകനിന്ദാ പരാമർശത്തിൽ പ്രതികരിച്ച് യു.എൻ തലവൻ ഗുട്ടറസ്

യു.എസ് സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റഫാൻ ദുജാറിക് ആണ് ഗുട്ടറസിന്റെ നിലപാട് വ്യക്തമാക്കിയത്

MediaOne Logo

Web Desk

  • Updated:

    2022-06-16 09:53:58.0

Published:

16 Jun 2022 9:45 AM GMT

എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു, അക്രമങ്ങള്‍ അവസാനിപ്പിക്കണം; പ്രവാചകനിന്ദാ പരാമർശത്തിൽ പ്രതികരിച്ച് യു.എൻ തലവൻ ഗുട്ടറസ്
X

വാഷിങ്ടൺ: ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദയിൽ പ്രതികരിച്ച് ഐക്യരാഷ്ട്രസഭാ തലവൻ. എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നും ഏതുതരത്തിലുള്ള വിദ്വേഷപ്രസംഗത്തിനും അക്രമങ്ങൾക്കും എതിരാണെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കി.

വാർത്താസമ്മേളനത്തിനിടെ വക്താവ് സ്റ്റഫാൻ ദുജാറിക് ആണ് ഗുട്ടറസിന്റെ നിലപാട് വ്യക്തമാക്കിയത്. ''ഇക്കാര്യത്തിൽ ഗുട്ടറസിന്റെ നിലപാട് പറഞ്ഞതാണ്. എല്ലാ മതങ്ങളോടും പൂർണ ബഹുമാനമുള്ളയാളാണ് അദ്ദേഹം. ഏതുതരത്തിലുള്ള വിദ്വേഷ പ്രസംഗത്തിനും അക്രമപ്രേരണകൾക്കും എതിരാണ് അദ്ദേഹം.''-ദുജാറിക് പറഞ്ഞു. നുപൂർ ശർമയുടെ വിവാദ പരാമർശത്തിനു പിന്നാലെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏതുതരത്തിലുള്ള അക്രമങ്ങളും ഉടൻ നിർത്തണം. പ്രത്യേകിച്ചും മതവിഭാഗങ്ങൾക്കിടയിലുള്ളതും വിദ്വേഷാടിസ്ഥാനത്തിലുമുള്ള അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും ഗുട്ടറസിനു വേണ്ടി സ്റ്റീഫൻ ദുജാറിക് ആവശ്യപ്പെട്ടു.

Summary: UN Secretary General Antonio Guterres has called for a halt to any sort of violence, especially one based on perceived religious differences and hatred

TAGS :

Next Story