Quantcast

അഫ്ഗാനില്‍ നിന്ന് മടങ്ങാനാഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കും: കേന്ദ്രമന്ത്രി വി. മുരളീധരന്‍

500 ഇന്ത്യക്കാർ ഇനിയും അഫ്ഗാനിസ്ഥാനിൽ നിന്ന് തിരിച്ചെത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ.

MediaOne Logo

Nidhin

  • Published:

    22 Aug 2021 10:48 AM GMT

അഫ്ഗാനില്‍ നിന്ന് മടങ്ങാനാഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കും: കേന്ദ്രമന്ത്രി വി. മുരളീധരന്‍
X

അഫ്ഗാനിൽ നിന്ന് മടങ്ങാനാഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും മടക്കിക്കൊണ്ടുവരുമെന്ന് വിദേശ കാര്യസഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനുള്ള നടപടികൾ ഊർജിതമായി നടക്കുന്നുണ്ട്.

ഐഎസിൽ ചേർന്ന മലയാളികളെ മോചിപ്പിച്ചതിനെ സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ലെന്നും മുരളീധരൻ പറഞ്ഞു. അതേസമയം അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത് തുടരുകയാണ്.

ഇന്ന് നാട്ടിലെത്തിച്ച 390 ഇന്ത്യക്കാരിൽ അമ്പത് പേർ മലയാളികളാണ്. കൂടുതൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി വ്യോമസേനാ വിമാനങ്ങൾക്ക് പുറമെ രണ്ട് വിമാനങ്ങൾ കൂടി സർവീസ് നടത്തും. 135 ഇന്ത്യക്കാരെ ഇന്നലെ ദോഹ വഴിയാണ് ഡൽഹിയിൽ തിരികെയെത്തിച്ചത്.

87 ഇന്ത്യക്കാർ ഇന്നലെ തജികിസ്ഥാൻ വഴിയും തിരികെയെത്തി. ഇന്ന് രാവിലെയാണ് ഗാസിയാബാദിലെ ഹിന്റൺ എയർബസിൽ 167 പേരുമായി വ്യോമസേനയുടെ സി 17 വിമാനം എത്തിയത്. ഇതിൽ 107 പേർ ഇന്ത്യക്കാരാണ്. കഴിഞ്ഞ 20 വർഷമായി ഉണ്ടാക്കിയതെല്ലാം നഷ്ടമായെന്ന് അഫ്ഗാനിസ്ഥാൻ എം.പി. നരേന്ദ്രർ സിങ്ങ് ഖൽസ പറഞ്ഞു

കാബൂളിലേക്ക് വ്യോമസേനയുടെ രണ്ട് വിമാനങ്ങളാണ് നിലവിൽ സർവീസ് നടത്തുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ നടത്താനാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രമം. 500 ഇന്ത്യക്കാർ ഇനിയും അഫ്ഗാനിസ്ഥാനിൽ നിന്ന് തിരിച്ചെത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം നിലവിൽ അഫ്ഗാനിൽ കുടുങ്ങികിടക്കുന്ന എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

TAGS :

Next Story