വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് കോവിഡ് വീണ്ടും ബാധിക്കാനുള്ള സാധ്യത ഇരട്ടിയെന്ന് പഠനം
അമേരിക്കയിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസിപി) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്
വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് കോവിഡ് വീണ്ടും ബാധിക്കാനുള്ള സാധ്യത ഇരട്ടിയിലധികമാണെന്ന് പഠനം. അമേരിക്കയിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസിപി) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മുന്‍പ് കോവിഡ് ബാധിച്ചിട്ടുള്ളതാണോ എന്ന് നോക്കി മുന്‍ഗണന നിശ്ചയിക്കുന്നതിന് പകരം അര്‍ഹരായ എല്ലാവര്‍ക്കും വാക്‌സിന്‍ തുല്യപരിഗണന നല്കി വിതരണം ചെയ്യണമെന്നും സി.ഡി.സി.പി ശിപാര്‍ശ ചെയ്തു.
കെന്‍റക്കിയില്‍ നിന്നുള്ള 246 പേരെ ഉള്‍പ്പെടുത്തിയ പഠനത്തില്‍ 2020ല്‍ കൊവിഡ് ബാധിച്ച ഇവര്‍ക്ക് 2021 മെയ്, ജൂണ്‍ മാസങ്ങളിലായി വീണ്ടും കൊവിഡ് സ്ഥിരീകരിച്ചതായി കണ്ടെത്തിയിരുന്നു. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് വീണ്ടും കോവിഡ് ബാധിക്കാനുള്ള സാധ്യത ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ എന്നീ വാക്‌സിനുകള്‍ സ്വീകരിച്ചവരെക്കാള്‍ 2.34 ശതമാനം ഇരട്ടിയാണെന്നാണ് പഠനത്തില്‍ പറയുന്നത്.
രോഗബാധയിലൂടെയുണ്ടാകുന്ന രോഗപ്രതിരോധ ശേഷി എത്രത്തോളം ഫലപ്രദമാണെന്ന് മനസിലാക്കാനായിട്ടില്ലെന്നും വൈറസിന് അതിവേഗം ജനിതകമാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നതിനാല്‍ കോവിഡിനെ ചെറുക്കാന്‍ വാക്‌സിനേഷന്‍ അത്യാവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.
Adjust Story Font
16