Quantcast

എ.ഐ ആണവ ബോംബാകും; ആശങ്കയുണ്ട്-ശതകോടീശ്വരൻ വാരൻ ബഫറ്റ്

ബിൽ ഗേറ്റ്‌സ് ആണ് എ.ഐ ഉപയോഗിച്ചുള്ള ചാറ്റ്‌ബോട്ട് സെർച്ച് എൻജിനായ 'ചാറ്റ്ജിപിടി' വാറൻ ബഫറ്റിനു പരിചയപ്പെടുത്തിയത്

MediaOne Logo

Web Desk

  • Published:

    7 May 2023 12:11 PM GMT

WarrenBuffettlikensartificialintelligencetoatomicbomb, WarrenBuffettaboutAI, WarrenBuffett, AI, artificialintelligence
X

വാഷിങ്ടൺ: കൃത്രിമബുദ്ധിയുടെ(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഭാവിയിൽ ആശങ്ക രേഖപ്പെടുത്തി യു.എസ് ശതകോടീശ്വരൻ വാരൻ ബഫറ്റ്. എ.ഐ ആണവബോംബിന്റെ കണ്ടുപിടിത്തം പോലെയാകുമെന്ന് അദ്ദേഹം പറഞ്ഞു.

നെബ്രാസ്‌കയിലെ ഒമഹയിൽ നടന്ന ബേർക്ക്ഷയർ ഹാത്തവേയുടെ വാർഷിക യോഗത്തിലാണ് വാരൻ ബഫറ്റിന്റെ അഭിപ്രായപ്രകടനം. 'ഒരു സാധനത്തിന് എല്ലാം ചെയ്യാനാകുമെന്ന കാര്യം എന്നെ അൽപം ആശങ്കപ്പെടുത്തുന്നതാണ്. ആ കണ്ടുപിടിത്തം ഇല്ലാതാക്കൻ നമുക്ക് കഴിയില്ല എന്നതു തന്നെ കാരണം. രണ്ടാം ലോകയുദ്ധത്തിൽ വളരെ നല്ലൊരു കാരണത്തിനാണ് നമ്മൾ ആണവ ബോംബ് കണ്ടെത്തിയതെന്ന് നിങ്ങൾക്ക് അറിയിയില്ലേ?'-ബഫറ്റ് ചൂണ്ടിക്കാട്ടി.

ആണവബോംബിന്‍റെ കണ്ടുപിടിത്തത്തിനു ശേഷം ഐൻസ്റ്റീൻ പറഞ്ഞത് മനുഷ്യൻ ചിന്തിക്കുന്ന രീതിയൊഴിച്ച് എല്ലാം ഇതു മാറ്റിമറിച്ചിരിക്കുകയാണെന്നാണ്. ഇതുതന്നെയാണ് എ.ഐയുടെ കാര്യത്തിലും എനിക്ക് പറയാനുള്ളത്. എ.എ എല്ലാം മാറ്റിമറിക്കും. മനുഷ്യന്റെ ചിന്തയും പെരുമാറ്റവും മാത്രം അതിനു മാറ്റാൻ അതിനാകില്ല-വാറൻ ബഫറ്റ് കൂട്ടിച്ചേർത്തു.

ബിൽ ഗേറ്റ്‌സ് ആണ് എ.ഐ ഉപയോഗിച്ചുള്ള ചാറ്റ്‌ബോട്ട് സെർച്ച് എൻജിനായ 'ചാറ്റ്ജിപിടി' വാറൻ ബഫറ്റിനു പരിചയപ്പെടുത്തുന്നത്. ചാറ്റ്ജിപിടിയുടെ വിശാലമായ സാധ്യതകളിൽ താൻ ആകൃഷ്ടനായെന്ന് അദ്ദേഹം വെളിപ്പെടുത്തി. തുടർന്നായിരുന്നു ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ മറ്റൊരു തലത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ.

Summary: US business magnate and billionaire Warren Buffett likens invention of artificial intelligence(A.I) to that of atomic bomb, saying he is bit worried

TAGS :
Next Story