അമേരിക്കയിലും കാനഡയിലും അതിശൈത്യവും ശീത കൊടുങ്കാറ്റും രൂക്ഷം; അമേരിക്കയിൽ മാത്രം 28 മരണം
അമേരിക്കയിലെ പ്രധാന നഗരങ്ങളിലെല്ലാം -50 ഡിഗ്രി സെൽഷ്യസ് വരെ താപനിലയാണ് രേഖപ്പെടുത്തുന്നത്.
വാഷിങ്ടൺ: അമേരിക്കയിലും കാനഡയിലും അതിശൈത്യവും ശീത കൊടുങ്കാറ്റും രൂക്ഷം. അമേരിക്കയിൽ മാത്രം ഇതുവരെ 28 പേരാണ് അതിശൈത്യം മൂലം മരിച്ചത്. അമേരിക്കയുടെ 60 ശതമാനം പേരെ അതിശൈത്യം ബാധിച്ചുവെന്നാണ് കണക്കുകൾ.
ചരിത്രത്തിലെ ഏറ്റവും കടുത്ത ശൈത്യത്തിലൂടെയാണ് അമേരിക്ക കടന്നു പോകുന്നത്. അതിശൈത്യം മൂലം ഇതുവരെ 28 പേരാണ് രാജ്യത്ത് മരിച്ചത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം -50 ഡിഗ്രി സെൽഷ്യസ് വരെ താപനിലയാണ് രേഖപ്പെടുത്തുന്നത്. രാജ്യത്ത് ബോംബ് ചുഴലി മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട്.
ശീതക്കാറ്റ് വൈദ്യുത വിതരണത്തെയും കാര്യമായി ബാധിച്ചു. 15 ലക്ഷം വീടുകളിൽ വൈദ്യുതി മുടങ്ങി. അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലുമായി 2.5 കോടി ജനങ്ങളെ ശൈത്യം ബാധിച്ചുവെന്നാണ് വിവരം. അതേസമയം ഓസ്ട്രിയയിലും ശൈത്യം കാര്യമായി നാശം വിതച്ചിട്ടുണ്ട്. ഓസ്ട്രിയയിലുണ്ടായ ഹിമപാതത്തിൽ 10 പേരെ കാണതായതായാണ് റിപ്പോർട്ടുകൾ.
Adjust Story Font
16