യുക്രൈന് യുദ്ധോപകരണങ്ങൾ നൽകാനുള്ള അമേരിക്കയുടെ തീരുമാനം; ആക്രമണം കടുപ്പിച്ച് റഷ്യ
വൈറ്റ് ഹൗസ് തീരുമാനം വന്നതിന് പിന്നാലെ യുക്രൈൻ സിറ്റികൾക്കു നേരെയുള്ള ബോംബാക്രമണം റഷ്യ ശക്തമാക്കിയിരുന്നു
യുക്രൈന് 200 മില്യൺ ഡോളറിന്റെ യൂദ്ധോപകരണങ്ങൾ നല്‍കാനുള്ള അമേരിക്കയുടെ തീരുമാനത്തിൽ ആക്രമണം ശക്തമാക്കി റഷ്യ. ശനിയാഴ്ച ഇതുമായി ബന്ധപ്പെട്ട വൈറ്റ് ഹൗസ് തീരുമാനത്തിന് പിന്നാലെ യുക്രൈൻ സിറ്റികൾക്കു നേരെയുള്ള ബോംബാക്രമണം റഷ്യ ശക്തമാക്കിയിരുന്നു.
യുക്രൈനിലേക്ക് അമേരിക്ക അയക്കുന്ന ആയുധങ്ങൾ റഷ്യൻ സേനക്കുനേരെ പ്രയോഗിക്കുമെന്ന് മോസ്‌കോ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി സെർജി റയ്ബകോവ് പറഞ്ഞു. എന്നാൽ അമേരിക്കയുടെ ഈ തീരുമാനം യുക്രൈന് നേരെ ആക്രമണം ശക്തമാക്കാൻ റഷ്യയെ പ്രേരിപ്പിക്കുമെന്നും നിലവിൽ റഷ്യൻ സൈന്യം യുക്രൈൻ തലസ്ഥാനം മിക്കവാറും വളഞ്ഞു കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം 350 മില്യൺ വിലമതിക്കുന്ന ഉപകരണങ്ങൾ അമേരിക്ക യുക്രൈന് നൽകിയിരുന്നു.
ഏത് സമയവും റഷ്യ കിയവ് പിടിച്ചെടുക്കാൻ സാധ്യതയുണ്ട്. ശനിയാഴ്ച രാവിലെ യുക്രൈൻ തലസ്ഥാന നഗരത്തിൽ വലിയ സ്ഫോടകശബ്ദങ്ങൾ കേട്ടിരുന്നു.
അതേസമയം, യൂറോപ്യൻ കൗൺസിൽ പ്രസിഡൻറുമായി സെലൻസ്‌കി ചർച്ച നടത്തിയിരുന്നു. കൂടുതൽ ധനസഹായം നൽകണമെന്നും റഷ്യക്കുമേൽ ഉപരോധം വർധിപ്പിക്കണമെന്നും സെലൻസ്‌കി ആവശ്യപ്പെട്ടു. ബ്രിട്ടീഷ് പ്രസിഡൻറുമായും ചെക് റിപബ്ലിക് പ്രധാനമന്ത്രിയുമായും സംസാരിച്ചതായി സെലൻസ്‌കി ട്വീറ്റ് ചെയ്തു. അതിനിടെ നാറ്റോ രാജ്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ തിരിച്ചടിക്കുമെന്ന് യാവോരിവിലെ ആക്രമണം ചൂണ്ടിക്കാട്ടി അമേരിക്ക വ്യക്തമാക്കി.
Adjust Story Font
16