Quantcast

യുഎസ് ഡപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി റിച്ചാർഡ് വർമ ഇന്ത്യയിലേക്ക്

ഇൻഡോ-പസഫിക് പങ്കാളികളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് ചർച്ചയുടെ പ്രധാനലക്ഷ്യം.

MediaOne Logo

Web Desk

  • Published:

    17 Feb 2024 11:43 AM GMT

Richard Varma_US General secretary
X

വാഷിങ്ടൺ: ഉഭയകക്ഷി ചർച്ചകളുടെ ഭാഗമായി യുഎസ് ഡപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി റിച്ചാർഡ് വർമ ഇന്ത്യയിലേക്ക്. ഫെബ്രുവരി 18 മുതൽ 23 വരെ ആറു ദിവസങ്ങളിലാണ് വർമയുടെ സന്ദർശനം. ഇന്ത്യക്ക് പുറമേ, അയൽ രാജ്യങ്ങളായ ശ്രീലങ്കയിലും മാലിദ്വീപിലും ഇദ്ദേഹം സന്ദർശനം നടത്തും.

ഇൻഡോ-പസഫിക് പങ്കാളികളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് ചർച്ചയുടെ പ്രധാനലക്ഷ്യം. മേഖലയിലെ സുരക്ഷിതത്വവും ചർച്ചയാകും. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്‌മെന്റിലെ ഏറ്റവും മുതിർന്ന രണ്ടാമത്തെ ഉദ്യോഗസ്ഥനാണ് ഇന്ത്യൻ വംശജനായ വർമ.

യുഎസ് ഇൻഡോ-പസഫിക് സ്ട്രാറ്റജിയുടെ രണ്ടാം വാർഷികത്തിന് പിന്നാലെ വർമ നടത്തുന്ന സന്ദർശനം ഈ രാജ്യങ്ങളുമായുള്ള യുഎസിന്റെ ബന്ധം ശക്തിപ്പെടുത്തുമെന്നും മേഖലയിലെ സുരക്ഷിതത്വത്തിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഉറപ്പുവരുത്തുമെന്നും വാർത്താകുറിപ്പിൽ വാഷിങ്ടൺ വ്യക്തമാക്കി.

TAGS :

Next Story