Quantcast

ചെങ്കടലില്‍ ഹൂതി മിസൈല്‍ തകര്‍ത്തതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്

ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു

MediaOne Logo

Web Desk

  • Published:

    31 Jan 2024 2:52 AM GMT

US Downs Missile Fired by Houthis
X

പ്രതീകാത്മക ചിത്രം

വാഷിംഗ്ടണ്‍: ഹൂതികള്‍ യെമനില്‍ നിന്നും ചെങ്കടലിലേക്ക് തൊടുത്തുവിട്ട കപ്പൽ വിരുദ്ധ ബാലിസ്റ്റിക് മിസൈൽ വെടിവച്ചു വീഴ്ത്തിയതായി യുഎസ് മിലിട്ടറിയുടെ സെൻട്രൽ കമാൻഡ് .

''ജനുവരി 30ന് രാത്രി 11.30ന് ഹൂതികള്‍ യെമനിലെ ഹൂതി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിന്ന് ചെങ്കടലിലേക്ക് ഒരു കപ്പൽ വിരുദ്ധ ക്രൂയിസ് മിസൈൽ തൊടുത്തുവിട്ടു.യുഎസ്എസ് ഗ്രേവ്ലി (ഡിഡിജി 107) ആണ് മിസൈൽ തകർത്തത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല'' യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് എക്സില്‍ കുറിച്ചു. സിറിയൻ അതിർത്തിക്കടുത്തുള്ള വടക്കുകിഴക്കൻ ജോർദാനിൽ യുഎസ് സൈനിക ക്യാമ്പിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെടുകയും 34 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് ദിവസങ്ങൾക്ക് ശേഷമാണ് മിസൈല്‍ ആക്രമണം. ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഒക്​ടോബർ ഏഴിനു ശേഷം മേഖലയിൽ ​ യു.എസ് സൈനികർ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്.അതേസമയം, അതിർത്തിക്ക് പുറത്തുള്ള യു.എസ് സൈനിക താവളത്തിന് നേരെയാണ് ഡ്രോൺ ആക്രമണം നടന്നതെന്ന് ജോർദാൻ അറിയിച്ചിരുന്നു. പരസ്​പര ധാരണ പ്രകാരമാണ്​ അതിർത്തി മേഖലയിലെ യു.എസ്​ സൈനിക സാന്നിധ്യമെന്നും ജോർദാൻ അധികൃതർ വെളിപ്പെടുത്തി. ഇറാൻ പിന്തുണയുള്ള സായുധ സംഘമാണ്​ ആക്രമണത്തിന്​ പിന്നിലെന്ന്​ ജോ ബൈഡൻ പറഞ്ഞു. ഇറാഖിലെ ഇസ്​ലാമിക്​ ​റെസിസ്​റ്റൻസ്​ വിഭാഗം ഉത്തരവാദിത്തം ഏറ്റതായി വാഷിങ്​ടൺ പോസ്​റ്റ്​ റിപ്പോർട്ട്​ ചെയ്​തിരുന്നു. ഗസ്സയിൽ ഇസ്രായേലി​ന്‍റെ കൊടും ക്രൂരതക​ളെ പിന്തുണക്കുന്നത്​ അവസാനിപ്പിക്കും വരെ മേഖലയിലെ യു.എസ്​ കേന്ദ്രങ്ങൾക്ക്​ നേരെ ആക്രമണം തുടരുമെന്ന്​ സായുധവിഭാഗം അറിയിച്ചതായും പത്രം വെളിപ്പെടുത്തിയിരുന്നു. ആക്രമണത്തെ ജോർദാൻ അപലപിച്ചു.ഇറാഖിലും സിറിയയിലും ഏതു സമയവും അമേരിക്കൻ പ്രത്യാക്രമണ സാധ്യത കൂടുതലാണ്​.

TAGS :

Next Story