Quantcast

മൂന്ന് ഇറാൻ വൃത്തങ്ങൾക്കെതിരായ ഉപരോധം പിൻവലിച്ച് യുഎസ്

ആണവ കരാർ ചർച്ചകളുമായി നടപടിക്ക് ബന്ധമില്ലെന്ന് യുഎസ് ട്രഷറി വകുപ്പ്

MediaOne Logo

Web Desk

  • Published:

    2 July 2021 4:11 PM GMT

മൂന്ന് ഇറാൻ വൃത്തങ്ങൾക്കെതിരായ ഉപരോധം പിൻവലിച്ച് യുഎസ്
X

മൂന്ന് ഇറാൻ വൃത്തങ്ങൾക്കെതിരായ ഉപരോധം പിൻവലിച്ച് അമേരിക്ക. യുഎസ് ട്രഷറി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഇറാനെതിരായ ഉപരോധം പിൻവലിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടതിനു പിറകെയാണ് പുതിയ നടപടി. എന്നാൽ, ആണവ കരാറുമായി ബന്ധപ്പെട്ട് നടപടിക്ക് ബന്ധമില്ലെന്ന് യുഎസ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

ബെഹ്‌സാദ് ഫിർദൗസ്, മെഹ്‌റസാദ് ഫിർദൗസ്, മുഹമ്മദ് റസ ദെസ്ഫുലിയാൻ എന്നിവർക്കെതിരായ ഉപരോധമാണ് അമേരിക്ക പിൻവലിച്ചിരിക്കുന്നത്. ഇവർ ഇറാനില്‍ ഏതൊക്കെ പദവികൾ വഹിക്കുന്നവരാണെന്ന കാര്യം വ്യക്തമല്ല. യുഎസ് ട്രഷറി വക്താവ് വാർത്താകുറിപ്പിലൂടെയാണ് ഉപരോധം പിൻവലിച്ച വിവരം പുറത്തുവിട്ടത്.

എന്നാൽ, ഇറാനെതിരായ ഉപരോധനയത്തിലുള്ള മാറ്റത്തിന്റെ ഭാഗമല്ല പുതിയ നടപടിയെന്ന് വാർത്താകുറിപ്പിൽ വ്യക്തമാക്കി. 2015ൽ ഇറാനുമായുണ്ടാക്കിയ ആണവ കരാർ പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളുമായും ഇതിനു ബന്ധമില്ലെന്നും അദ്ദേഹം അറിയിച്ചു.

യുഎസ് ട്രഷറി വകുപ്പിനുകീഴിലുള്ള ഏജൻസിയായ വിദേശ ആസ്തി നിയന്ത്രണ കാര്യാലയമാണ് ഇറാൻ നേതാക്കൾക്കെതിരേ ഉപരോധം ഏർപ്പെടുത്തിയത്. ഡൊണാൾഡ് ട്രംപ് അധികാരത്തിലിരിക്കെയായിരുന്നു ഏറ്റവുമൊടുവിൽ ഇറാനെതിരെ ശക്തമായ ഉപരോധമുണ്ടായത്. ഇറാനുമായുള്ള എല്ലാവിധ ഇടപാടുകളും ഉപരോധംവഴി വിലക്കിയിട്ടുണ്ട്. ഇറാന് വിമാനങ്ങൾ വിൽക്കുന്നതിനും ഇറാനിയൻ വ്യോമയാന കമ്പനികളുടെ അറ്റകുറ്റപണികൾക്ക് സഹായം നൽകുന്നതിനുമെല്ലാം വിലക്കുണ്ട്.

TAGS :

Next Story