Quantcast

കമലയെ കൈവിട്ട് സ്വിങ് സ്റ്റേറ്റുകള്‍; ട്രംപിന്‍റെ മുന്നേറ്റം

ട്രംപ് മുന്നൂറിലധികം ഇലക്ടറൽ വോട്ടുകള്‍ നേടുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം

MediaOne Logo

Web Desk

  • Updated:

    2024-11-06 06:50:24.0

Published:

6 Nov 2024 6:49 AM GMT

kamala harris vs trump
X

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന് മുന്‍തൂക്കം. സ്വിങ് സ്റ്റേറ്റുകള്‍ കമല ഹാരിസിനെ കൈവിട്ടു. ട്രംപ് മുന്നൂറിലധികം ഇലക്ടറൽ വോട്ടുകള്‍ നേടുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം.

ഏറ്റവും ഒടുവിൽ പോളിങ് അവസാനിച്ച അലാസ്കയിലും റിപ്പബ്ലിക്കൻ പാർട്ടിയാണ് മുന്നേറുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 247 ഇലക്ട്രല്‍ വോട്ടുകളാണ് ട്രംപിന് ലഭിച്ചത്. 214 വോട്ടുകളാണ് കമല നേടിയത്. ട്രംപ് ജോർജിയ, നോർത്ത് കരോലിന, ടെക്സസ്, ഫ്ലോറിഡ, ഇന്ത്യാന, കെൻ്റക്കി തുടങ്ങി 27 സംസ്ഥാനങ്ങളിൽ വിജയിച്ചപ്പോൾ ഡെമോക്രാറ്റ് കമലാ ഹാരിസിന് 19 സ്റ്റേറ്റുകള്‍ മാത്രമാണ് ലഭിച്ചത്. നോർത്ത് കരോലിനയിലെ സ്വിങ് സ്റ്റേറ്റുകളിൽ വിജയിക്കുകയും മറ്റുള്ളവയിൽ ലീഡ് ചെയ്യുകയും ചെയ്തതിനാൽ പ്രസിഡന്‍റ് കസേരക്ക് തൊട്ടരികിലാണ് ട്രംപെന്നാണ് ഫലങ്ങള്‍ നല്‍കുന്ന സൂചന.

TAGS :

Next Story