Quantcast

ലബനാനിൽ ഇസ്രായേൽ ആക്രമണം കനക്കുന്നതിനിടെ മിഡിൽ ഈസ്റ്റിലേക്ക് യുഎസ് കൂടുതൽ സൈന്യത്തെ അയക്കുന്നു

ലബനാനിലെ ഇസ്രായേൽ ആക്രമണത്തിൽ 50 കുട്ടികളടക്കം 558 പേർ കൊല്ലപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    24 Sep 2024 11:29 AM GMT

US is sending more troops to the Middle East
X

വാഷിങ്ടൺ: ഇസ്രായേലും ലബനാനിലെ ഹിസ്ബുല്ലയും തമ്മിലുള്ള യുദ്ധം കനക്കുന്നതിനിടെ മിഡിൽ ഈസ്റ്റിലേക്ക് കൂടുതൽ സൈനികരെ അയക്കാൻ തീരുമാനിച്ചതായി യുഎസ്. സംഘർഷം വ്യാപിച്ച സാഹചര്യത്തിൽ ജാഗ്രതയുടെ ഭാഗമായി മേഖലയിലെ സേനാ വിന്യാസം വർധിപ്പിക്കാൻ തീരുമാനിച്ചതായി പെന്റഗൺ പ്രസ് സെക്രട്ടറി മേജർ ജനറൽ പാറ്റ് റൈഡർ പറഞ്ഞു.

എത്ര സൈനികരെ അയക്കുമെന്നോ ഇവരുടെ ചുമതല എന്താണെന്നോ റൈഡർ വിശദമാക്കിയിട്ടില്ല. നിലവിൽ 40,000 യുഎസ് സൈനികർ മേഖലയിലുണ്ട്. വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ഹാരി എസ് ട്രൂമാൻ തിങ്കളാഴ്ച വിർജീനിയയിലെ നോർഫോക്കിൽനിന്ന് പുറപ്പെട്ടതായാണ് റിപ്പോർട്ട്. യുദ്ധ കൂടുതൽ ശക്തിപ്പെടുകയാണെങ്കിൽ നിലവിൽ അറേബ്യൻ ഗൾഫിലുള്ള വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണെയും യുഎസ് ഉപയോഗിച്ചേക്കും.

ലബനാനിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ ഇതുവരെ 558 പേർ കൊല്ലപ്പെട്ടു. ഇതിൽ 50 പേർ കുട്ടികളാണ്. 1835 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

TAGS :

Next Story