Quantcast

അമേരിക്ക അഫ്ഗാന്‍ വിട്ടത് കോടികളുടെ ആയുധശേഖരം നശിപ്പിച്ച ശേഷമെന്ന് റിപ്പോര്‍ട്ട്

കാബൂൾ വിമാനത്താവളത്തിലും മറ്റു മേഖലകളിലും ഇതു പോലെ യു.എസ് സൈന്യം ആയുധങ്ങൾ നശിപ്പിക്കുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    1 Sep 2021 5:43 PM GMT

അമേരിക്ക അഫ്ഗാന്‍ വിട്ടത് കോടികളുടെ ആയുധശേഖരം നശിപ്പിച്ച ശേഷമെന്ന് റിപ്പോര്‍ട്ട്
X

അഫ്‌ഗാനിൽ നിന്നും അമേരിക്കൻ സേന പിന്മാറിയത് കോടികളുടെ ആയുധങ്ങൾ നശിപ്പിച്ച ശേഷം. കാബൂൾ വിമാനത്താവളത്തിൽ ഉപയോഗശൂന്യമാക്കിയ യുദ്ധവിമാനങ്ങളുടെയും കവചിത വാഹനങ്ങളുടെയും ദൃശ്യങ്ങൾ പുറത്തുവന്നു.

കാബൂൾ വിമാനത്താവളത്തിൽ ഉണ്ടായിരുന്ന 73 എയർക്രാഫ്റ്റുകൾ, 10 ലക്ഷം ഡോളര്‍ വീതം വിലവരുന്ന നൂറോളം കവചിത വാഹനങ്ങൾ തുടങ്ങി എല്ലാം നശിപ്പിച്ചാണ് യു.എസ് സേന അഫ്ഗാൻ വിട്ടത്. തിരികെ കൊണ്ടുപോകാൻ സാധിക്കാത്ത ആയുധങ്ങളെല്ലാം തച്ചുകർത്തു.

കാബൂൾ വിമാനത്താവളത്തിൽ മാത്രമല്ല മറ്റു മേഖലകളിലും ഇതു പോലെ യു.എസ് സൈന്യം ആയുധങ്ങൾ നശിപ്പിക്കുകയായിരുന്നു. മൈനുകൾ പൊട്ടിയാൽ പോലും തകരാത്ത എംറാപ്സ്, പട്രോളിംഗിന് ഉപയോഗിച്ചിരുന്ന ഹംവീസ് എന്നറിയപ്പെടുന്ന 27 കവചിത വാഹനങ്ങൾ എന്നിവയും ഉപേക്ഷിച്ചവയിലുണ്ട്.

യുദ്ധരംഗത്ത് അതിവേഗം സഞ്ചരിക്കാവുന്ന കവചിത വാഹനങ്ങളുടെ ചക്രങ്ങളും കംപ്യൂട്ടർ നിയന്ത്രിത സംവിധാനങ്ങളുമെല്ലാം അമേരിക്ക നശിപ്പിച്ചു. വാഹനങ്ങളുടെ ഗിയർബോക്സുകൾ കേടുവരുത്തി. ഇന്ധനടാങ്കുകളിൽ ദ്വാരമുണ്ടാക്കിയുമൊക്കെയാണ് അമേരിക്ക മടങ്ങിയത്.

ഇതെല്ലാം അഫ്ഗാൻ സർക്കാരിന്റെ സ്വത്താണെന്നും അമേരിക്ക അഫ്ഗാൻ ജനതയെയാണ് വഞ്ചിച്ചിരിക്കുന്നതെന്നുമാണ് താലിബാന്റെ പ്രതികരണം. ഏതായിരുന്നാലും ആയിരക്കണക്കിന് പേർ തിങ്ങിക്കൂടിയിരുന്ന കാബൂൾ വിമാനത്താവളത്തിൽ ഇപ്പോൾ ശ്മാശാന മൂകതയാണ്. വിമാനങ്ങളൊന്നും തന്നെ ഇപ്പോൾ സർവീസ് നടത്തുന്നില്ല. വരും ദിവസങ്ങളിൽ തുർക്കിയുടെയും ഖത്തറിന്റെയും സഹായത്തോടെ വിമാനസർവീസ് ആരംഭിക്കുമന്നാണ് താലിബാൻ പറയുന്നത്.

TAGS :

Next Story