മകളുടെ ജന്മദിനം ആഘോഷിച്ച് മടങ്ങി,ജിപിഎസ് നോക്കി എത്തിയത് തകർന്ന പാലത്തിൽ: 47കാരന് ദാരുണാന്ത്യം
സെപ്റ്റംബർ 30ന് നടന്ന സംഭവം ഫാക്‌സൺന്റെ ഭാര്യാമാതാവ് ഫേസ്ബുക്കിൽ കുറിച്ചപ്പോഴാണ് പുറംലോകമറിയുന്നത്
ഷാർലറ്റ്: ജിപിഎസ് നോക്കിയെത്തിയ 47 കാരന് നദിയിൽ വീണ് ദാരുണാന്ത്യം. നോർത്ത് കരോലീനയിലെ ഹിക്കറി സിറ്റി സ്വദേശിയായ ഫിൽ ഫാക്‌സൺ ആണ് മരിച്ചത്.
സെപ്റ്റംബർ 30ന് നടന്ന സംഭവം ഫാക്‌സൺന്റെ ഭാര്യാമാതാവ് ഫേസ്ബുക്കിൽ കുറിച്ചപ്പോഴാണ് പുറംലോകമറിയുന്നത്. മകളുടെ ജന്മദിനം ആഘോഷിച്ച് മടങ്ങവേ ജിപിഎസ് നിർദേശമനുസരിച്ച് ഫാക്‌സൺ തകർന്ന പാലത്തിലെത്തുകയായിരുന്നു. രാത്രിയായതിനാലും മഴയുണ്ടായിരുന്നതിനാലും പാലത്തിലേക്കുള്ള റോഡിനപ്പുറം നദിയാണെന്നറിയാതെ ഫാക്‌സൺ വണ്ടിയോടിച്ചു കയറ്റി.
ഒമ്പത് വർഷം മുമ്പ് തകർന്ന പാലം പുനർനിർമിക്കുകയോ സൂചനാ ബോർഡുകളെങ്കിലും സ്ഥാപിക്കുകയോ ചെയ്തിരുന്നുവെങ്കിൽ അപകടമൊഴിവാക്കാമായിരുന്നുവെന്ന് ഫാക്‌സൺന്റെ ബന്ധുക്കൾ പറയുന്നു. അപകടം നടന്നതിന്റെ പിറ്റേന്ന് സംഭവസ്ഥലത്ത് നിന്ന് സ്ട്രീറ്റ് പാർക്കിൽ നിന്നാണ് ഫാക്ൺന്റെ കാർ പൊലീസ് കണ്ടെടുത്തത്. വെള്ളത്തിൽ ഭാഗികമായി മുങ്ങിയ നിലയിലായിരുന്നു കാർ.
Adjust Story Font
16