Quantcast

ബെലറൂസിലെ എംബസി അടച്ച് യു.എസ്; റഷ്യയിലെ ജീവനക്കാരെ തിരിച്ചുവിളിച്ചു

യുക്രൈനിലെ റഷ്യൻ സൈനിക നടപടിക്ക് സഹായം നൽകാൻ ബെലാറൂസ് ഭരണകൂടം തീരുമാനിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-02-28 17:34:09.0

Published:

28 Feb 2022 5:00 PM GMT

ബെലറൂസിലെ എംബസി അടച്ച് യു.എസ്; റഷ്യയിലെ ജീവനക്കാരെ തിരിച്ചുവിളിച്ചു
X

യുക്രൈന്റെ അയൽരാജ്യമായ ബെലറൂസിലെ എംബസി അടച്ച് യു.എസ്. മോസ്‌കോയിലുള്ള അടിയന്തര ആവശ്യമുള്ള ഉദ്യോഗസ്ഥർ ഒഴികെയുള്ള ജീവനക്കാരോടും കുടുംബങ്ങളോടുമെല്ലാം നാട്ടിലേക്ക് മടങ്ങാനും യു.എസ് ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. യുക്രൈനിൽ റഷ്യ ആക്രമണം ശക്തമായി തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി.

യുക്രൈനിലെ റഷ്യൻ സൈനിക നടപടിക്ക് സഹായം നൽകാനുള്ള ബെലറൂസ് ഭരണകൂടത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് മിൻസ്‌കിലെ എംബസിയുടെ പ്രവർത്തനം നിർത്തിവച്ചത്. ബെലറൂസ് റഷ്യയ്ക്ക് സഹായം തുടരുകയാണെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു.

യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആണ് എംബസി പ്രവർത്തനങ്ങൾ നിർത്തിവച്ച നടപടി പ്രഖ്യാപിച്ചത്. യുക്രൈനിൽ റഷ്യൻ ആക്രമണത്തെത്തുടർന്നുള്ള സുരക്ഷാകാരണങ്ങളാലാണ് പുതിയ നടപടിയെന്നാണ് ബ്ലിങ്കൻ വിശദീകരിച്ചത്.

Summary: US suspends operations at its Belarus embassy, asks diplomats in Russia to leave

TAGS :

Next Story