Quantcast

വിദ്യാർഥികളോട് സ്വന്തം ചരമ വാർത്ത തയ്യാറാക്കാൻ ആവശ്യപ്പെട്ടു; അധ്യാപകനെ പിരിച്ചുവിട്ടു

അസൈൻമെന്റ് നൽകിയതിൽ ഖേദിക്കുന്നില്ലെന്ന് അധ്യാപകന്‍റെ വിശദീകരണം

MediaOne Logo

Web Desk

  • Published:

    11 April 2023 3:03 AM GMT

US teacher asks students to write own obituaries,US Teacher Fired After Asking Students To Write Their Own Obituaries ,സ്വന്തം ചരമ വാർത്ത തയ്യാറാക്കാൻ വിദ്യാർഥികളോട് ആവശ്യപ്പെട്ടു; അധ്യാപകനെ പിരിച്ചുവിട്ടു ,school assignment,us school
X

ഫ്‌ളോറിഡ: സ്‌കൂളിൽ വിദ്യാർഥികൾക്ക് അസൈൻമെന്റുകൾ എഴുതാൻ നൽകുന്നത് സാധാരണമാണ്. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളാവും പ്രധാനമായും നൽകുക. എന്നാൽ സ്വന്തം ചരമ വാർത്ത തയ്യാറാക്കാൻ വിദ്യാർഥികളോട് ആവശ്യപ്പെട്ടാൽ എന്താകും അവസ്ഥ. അമേരിക്കയിലെ ഒരു സ്‌കൂളിലാണ് വ്യത്യസ്തമായ ഈ അസൈൻമെന്റ് ഒരു അധ്യാപകൻ വിദ്യാർഥികൾക്ക് നൽകിയത്. എന്നാൽ സംഭവം വിവാദമായതന് പിന്നാലെ ആ അധ്യാപകനെ സ്‌കൂൾ അധികൃതർ പിരിച്ചുവിടുകയും ചെയ്തു.

യുഎസിലെ ഫ്‌ളോറിഡയിലെ 11, 12 ക്ലാസ് വിദ്യാർത്ഥികൾക്കാണ് സൈക്കോളജി അധ്യാപകനായ ജെഫറി കീൻ സ്വന്തം ചരമവാർത്ത നൽകാൻ നിർദേശം നൽകിയത്. ഇത്തരമൊരു അസൈൻമെന്റ് നൽകുന്നത് തെറ്റാണെന്നായിരുന്നു ഡോ.ഫിലിപ്‌സ് സ്‌കൂളും ഓറഞ്ച് കൗണ്ടി സ്‌കൂൾ ഡിസ്ട്രിക്ടും ആരോപിക്കുന്നത്.

അതേസമയം, അസൈൻമെന്റ് നൽകിയതിൽ ഖേദിക്കുന്നില്ലെന്ന് അധ്യാപകനായ കീൻ പറയുന്നു. ഷൂട്ടർഡ്രില്ലിനെ മനഃശാസ്ത്ര പാഠവുമായി ബന്ധപ്പെടുത്താനാണ് താൻ ഉദ്ദേശിച്ചതെന്നും അധ്യാപകൻ പറയുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ താൻമരിക്കാൻ പോകുകയാണെന്ന് അറിയുമ്പോൾ അവർ എങ്ങനെയായിരിക്കും ലോകത്തെ കാണുകയും അവരുടെ ചിന്താഗതിയിൽമാറ്റം വരുത്തുകയും ചെയ്യുക, ജീവിതത്തിലെ ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന് കുട്ടികളെ മനസിലാക്കാനും വേണ്ടിയാണ് താൻ ഇത്തരത്തിലൊരു അസൈൻമെന്റ് നൽകിയതെന്നും അധ്യാപകൻ പ്രതികരിച്ചു. കുട്ടികളെ പേടിപ്പിക്കാനല്ല, പകരം എല്ലാ സമ്മർദവും ഇല്ലാതാക്കി ജീവിതത്തെ വളരെ പോസറ്റീവായി കാണാനാൻ അവരെ പ്രേരിപ്പിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും അധ്യാപകൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽവ്യക്തമാക്കി. ക്ലാസ് തുടങ്ങി രണ്ടാമത്തെ പിരീയഡായിരുന്നു അസൈൻമെന്റ് തയ്യാറാക്കാൻ അധ്യാപകൻ ആവശ്യപ്പെട്ടത്. എന്നാൽ ഏഴാമത്തെ പിരീയഡ് ആവുമ്പോഴേക്കും അധ്യാപകനെ പിരിച്ചുവിട്ടിരുന്നു.

TAGS :

Next Story