വ്യാജഅക്കൗണ്ടിലൂടെ മകള്‍ക്കും സുഹൃത്തുക്കള്‍ക്കും ഭീഷണി: 42കാരി അറസ്റ്റില്‍
ഒരു വര്‍ഷം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടിയത്
മകൾക്കും മകളുടെ കൂട്ടുകാര്‍ക്കുമെതിരെ വ്യാജഅക്കൗണ്ടിലൂടെ സൈബര്‍ ആക്രമണം നടത്തിയ സ്ത്രീ അറസ്റ്റില്‍. കെൻറ ഗെയ്ൽ ലികാരി എന്ന 42കാരിയാണ് അറസ്റ്റിലായത്.
മകളെയും മകളുടെ കാമുകനെയും സുഹൃത്തുക്കളെയും ഓണ്‍ലൈനില്‍ ഭീഷണിപ്പെടുത്താനായി കെൻറ ഒരു വ്യാജഅക്കൗണ്ട് ഉണ്ടാക്കുകയായിരുന്നു. ഭീഷണിക്കു പിന്നില്‍ മകളുടെ സഹപാഠിയാണെന്ന് വരുത്തിത്തീര്‍ക്കാനും കെൻറ ശ്രമിച്ചു. കെൻറ മകള്‍ പഠിക്കുന്ന സ്കൂളില്‍ ബാസ്കറ്റ് ബോള്‍ പരിശീലകയായി ജോലിചെയ്യുകയായിരുന്നു.
വിദ്യാര്‍ഥികള്‍ക്ക് അധിക്ഷേപകരമായ സന്ദേശങ്ങള്‍ പതിവായി ലഭിച്ചപ്പോള്‍ അവര്‍ പഠിച്ചിരുന്ന ബീല്‍ സിറ്റി പബ്ലിക് സ്കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിന് എഫ്.ബി.ഐയുടെ സഹായവും തേടിയിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് യഥാര്‍ഥ പ്രതിയെ പിടികൂടിയത്.
കെൻറ 2021 മുതല്‍ വ്യാജഅക്കൌണ്ടിലൂടെ കുട്ടികളെ ശല്യം ചെയ്തെന്ന് കണ്ടെത്തി. തന്‍റെ ലൊക്കേഷന്‍ മറച്ചുവെയ്ക്കാന്‍ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചു. നിരവധി നമ്പറുകളില്‍ നിന്നാണ് ഭീഷണി സന്ദേശങ്ങള്‍ അയച്ചത്. എന്നിട്ട് പിന്നില്‍ മകളുടെ സഹപാഠിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഐപി അഡ്രസ് പിന്തുടര്‍ന്നാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
ഭീഷണിപ്പെടുത്തുന്ന നിരവധി സന്ദേശങ്ങള്‍ മകള്‍ക്കും മകളുടെ സുഹൃത്തുക്കള്‍ക്കും കെൻറ അയച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കെൻറ കുറ്റസമ്മതം നടത്തി. പക്ഷേ സൈബര്‍ ആക്രമണത്തിന്‍റെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് ഇതുവരെ വ്യക്തമല്ല. കെൻറയ്ക്ക് സൈബര്‍ കുറ്റകൃത്യത്തിന് 10 വര്‍ഷം വരെയും പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതിന് 5 വര്‍ഷം വരെയും തടവുശിക്ഷ ലഭിച്ചേക്കും.
Adjust Story Font
16