Quantcast

ശിരോവസ്ത്ര വിലക്ക് നീക്കി ഉസ്‌ബെകിസ്താൻ

മുസ്‍ലിം ഭൂരിപക്ഷ രാജ്യമായ ഉസ്ബെകിസ്താനില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഏകാധിപത്യ സ്വഭാവമുള്ള മതേതര ഭരണകൂടമാണ് അധികാരം കൈയാളുന്നത്

MediaOne Logo

Web Desk

  • Updated:

    2021-09-07 18:44:37.0

Published:

7 Sep 2021 6:04 PM GMT

ശിരോവസ്ത്ര വിലക്ക് നീക്കി ഉസ്‌ബെകിസ്താൻ
X

ഉസ്‌ബെകിസ്താനിൽ സ്‌കൂളുകളിലെ ശിരോവസ്ത്ര വിലക്ക് നീക്കി ഭരണകൂടം. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി സ്കൂളുകളിലടക്കം മുസ്‍ലിം വിദ്യാര്‍ത്ഥിനികള്‍ ശിരോവസ്ത്രം ധരിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനമാണ് ഉസ്‌ബെക് ഭരണകൂടം ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.

വിദ്യാഭ്യാസ മന്ത്രി ഷെർസോദ് ഷെർമതോവ് ആണ് സ്‌കൂളുകളിലെ ശിരോവസ്ത്ര നിരോധനം നീക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും മതേതര വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് നടപടിയെന്ന് ഷെർമതോവ് വിശദീകരിച്ചു. അനുവദനീയമായ ശിരോവസ്ത്രത്തിന്റെ മാതൃകയും നിറവുമടക്കമുള്ള മാര്‍ഗനിര്‍ദേശവും മന്ത്രി പുറത്തുവിട്ടിട്ടുണ്ട്.

മുസ്‍ലിം ഭൂരിപക്ഷ രാജ്യമായ ഉസ്ബെകിസ്താനില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഏകാധിപത്യ സ്വഭാവമുള്ള മതേതര ഭരണകൂടമാണ് അധികാരം കൈയാളുന്നത്. മതവിശ്വാസങ്ങൾക്കും വിശ്വാസാചാരങ്ങൾക്കുമെതിരെ കടുത്ത നടപടിയാണ് ഭരണകൂടം സ്വീകരിച്ചുവരുന്നത്. സോവിയറ്റ് യൂനിയന്‍റെ കീഴിലിരിക്കെ ഉസ്‌ബെക് സോഷ്യലിസ്റ്റ് ഭരണകൂടത്തിന്‍റെയും സ്വാതന്ത്ര്യത്തിനുശേഷം ദീർഘകാലം ഉസ്‌ബെക് റിപബ്ലിക്കിന്‍റെയും ചോദ്യം ചെയ്യപ്പെടാത്ത നേതാവായി പതിറ്റാണ്ടുകളോളം ഭരണം നയിച്ച ഇസ്‍ലാം കരീമോവ് ആയിരുന്നു ഈ നിയന്ത്രണങ്ങള്‍ക്കെല്ലാം പിന്നിൽ. ഉച്ചഭാഷിണിയിലുള്ള വാങ്കിനടക്കം കരീമോവ് വിലക്കേർപ്പെടുത്തിയിരുന്നു. കുട്ടികൾക്ക് പള്ളികളിലേക്ക് പ്രവേശനവിലക്കുമുണ്ടായിരുന്നു.

എന്നാല്‍, മതപ്രവർത്തനങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ദീര്‍ഘകാലമായി നിലനിന്നിരുന്ന കടുത്ത നിയന്ത്രണങ്ങളിൽ നിലവിലെ പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവ് ഘട്ടംഘട്ടമായി ഇളവുവരുത്തിയിരുന്നു. 2016ൽ കരീമോവിന്റെ മരണശേഷമാണ് ഷൗക്കത്ത് വിലക്കുകള്‍ എടുത്തുകളഞ്ഞത്. ഈ വർഷം ആദ്യത്തിൽ പൊതുഇടങ്ങളിലെ ഹിജാബ് നിരോധനവും പിൻവലിച്ചു. എന്നാൽ, സ്‌കൂളുകളടക്കമുള്ള പൊതുസ്ഥാപനങ്ങൾക്കകത്ത് ശിരോവസ്ത്രത്തിന് വിലക്ക് തുടർന്നുവരികയായിരുന്നു.

TAGS :

Next Story