വിവേക് രാമസ്വാമിയുടെ മക്കളെ നോക്കാന്‍ ആയയെ വേണം; ശമ്പളം 83 ലക്ഷം രൂപ
ഇന്ത്യൻ വംശജനായ കോടീശ്വരനും ഭാര്യ അപൂര്‍വക്കും രണ്ടു ആണ്‍മക്കളാണ് ഉള്ളത്
വിവേക് രാമസ്വാമിയും കുടുംബവും
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയും വ്യവസായിയുമായ വിവേക് രാമസ്വാമിയുടെ മക്കളെ നോക്കാന്‍ ആയയെ അന്വേഷിച്ചുകൊണ്ടുള്ള ഒരു പരസ്യമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പ്രതിവര്‍ഷം ഒരു ലക്ഷം ഡോളറാണ് ശമ്പളം, ഏകദേശം 83 ലക്ഷം രൂപ.
ഇന്ത്യൻ വംശജനായ കോടീശ്വരനും ഭാര്യ അപൂര്‍വക്കും രണ്ടു ആണ്‍മക്കളാണ് ഉള്ളത്. ഇവരെ നോക്കാനാണ് ആയയെ തേടുന്നത്. അമേരിക്കയിലെ റിക്രൂട്ട്മെന്‍റ് വെബ്സൈറ്റായ EstateJobs.com ലാണ് പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആഴ്ചയില്‍ 84 മുതല്‍ 96 മണിക്കൂര്‍ വരെയാണ് ജോലി സമയം. തുടര്‍ന്ന് ഒരു ആഴ്ച മുഴുവന്‍ അവധിയായിരിക്കും. കുട്ടികളെ നന്നായി പരിചരിക്കുന്നതിനും തടസമില്ലാതെ ദിനചര്യകള്‍ നിര്‍വഹിക്കുകയും വേണം. തെരഞ്ഞെടുക്കപ്പെടുന്നവരെ വീട്ടിലെ മറ്റ് ജീവനക്കാരുടെ കൂട്ടത്തിലുള്‍പ്പെടുത്തും. ഷെഫ്, ഹൗസ് കീപ്പര്‍, സെക്യൂരിറ്റി എന്നിവരുള്‍പ്പെട്ട സംഘത്തിലേക്കാണ് ഇവരെ ഉള്‍പ്പെടുത്തുക. കുട്ടികളുടെ ദൈനംദിന കാര്യങ്ങള്‍ ശ്രദ്ധിക്കുക, യാത്രകള്‍ക്കാവശ്യമായ സാധനങ്ങള്‍ എടുത്തു വെക്കുക തുടങ്ങി കുട്ടികളുടെ എല്ലാ കാര്യങ്ങളും കൃത്യമായി നോക്കിയിരിക്കണമെന്നും പരസ്യത്തില്‍ പറയുന്നു.
പ്രൈവറ്റ് ജെറ്റില്‍ യാത്ര ചെയ്യാന്‍ താല്‍പര്യമുള്ളവരായിരിക്കണമെന്നും പരസ്യത്തില്‍ വിവേക് രാമസ്വാമി പറയുന്നു. മിക്ക ആഴ്ചകളിലും കുടുംബാംഗങ്ങളോടൊത്ത് സ്വകാര്യ ജെറ്റ് വിമാനത്തില്‍ വിദേശ രാജ്യങ്ങളിലടക്കം നിരവധി യാത്രകള്‍ നടത്തേണ്ടിവരും. 2024 അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാണ് 38കാരനായ വിവേക് രാമസ്വാമി.പാലക്കാട് വേരുകളുള്ള വിവേക് സാമൂഹിക പ്രവർത്തകനും എഴുത്തുകാരനും കൂടിയാണ്. 37 കാരനായ രാമസ്വാമിയുടെ മാതാപിതാക്കൾ വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ നിന്നും യു.എസിലേക്ക് കുടിയേറിവരാണ്. ഓഹിയോയിലെ ജനറൽ ഇലക്ട്രോണിക് പ്ലാന്റിലാണ് വിവേക് ജോലി ചെയ്തിരുന്നത്. 2014 ലാണ് റോവിയൻ സയൻസ് എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനി വിവേക് രാമസ്വാമി ആരംഭിക്കുന്നത്. തുടർന്ന് 2020 ൽ ചാപ്റ്റർ മെഡികെയറിന്റെ സഹസ്ഥാപകനുമായി വിവേക് രാമസ്വാമി മാറി. എന്നാൽ 2021 ൽ റോവന്റ് സയൻസിന്റെ സി.ഇ.ഒ സ്ഥാനത്ത് നിന്നും അദ്ദേഹം പടിയിറങ്ങി. പിന്നീട് 'വിവേക് ഇൻക്: ഇൻസൈഡ് കോർപ്പറേറ്റ് അമേരിക്കാസ് സോഷ്യൽ ജസ്റ്റിസ് സ്‌കാം' എന്ന പുസ്‌കവും അദ്ദേഹം രചിച്ചു.ഒഹിയോ കേന്ദ്രീകരിച്ച പ്രവർത്തിക്കുന്ന സ്‌ട്രൈവ് അസെറ്റ് മാനേജ്‌മെന്‍റിന്‍റെ സഹസ്ഥാപകനാണ് നിലവിൽ വിവേക് രാമസ്വാമി.
Adjust Story Font
16