ഡ്രൈവിംഗ് സീറ്റില്‍ റഷ്യന്‍ പ്രസിഡന്‍റ്, യാത്ര ആസ്വദിച്ച് ഉത്തരകൊറിയന്‍ ഭരണാധികാരി; കിമ്മിന് ഓറസ് ലിമോസിന്‍ കാര്‍ സമ്മാനിച്ച് പുടിന്‍
ഉത്തരകൊറിയയിലെത്തിയ പുടിന്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന് വിലപിടിപ്പുള്ള സമ്മാനങ്ങളും കൈമാറിയിരുന്നു
പ്യോങ്യാങ്: ഉത്തരകൊറിയന്‍ സന്ദര്‍ശനത്തിലാണ് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍. 24 വര്‍ഷത്തിനു ശേഷം ആദ്യമായാണ് പുടിന്‍ ഉത്തര കൊറിയ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനത്തിന്‍റെ ഭാഗമായി സുരക്ഷാ, വാണിജ്യം, സാമ്പത്തികം ,ടൂറിസം സാംസ്കാരികം എന്നിങ്ങനെ സർവമേഖലയിലും സഹകരിക്കാനുള്ള തന്ത്ര പങ്കാളിത്ത കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചിരുന്നു.
ഉത്തരകൊറിയയിലെത്തിയ പുടിന്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന് വിലപിടിപ്പുള്ള സമ്മാനങ്ങളും കൈമാറിയിരുന്നു. റഷ്യന്‍ നിര്‍മതി ഓറസ് ലിമോസിന്‍ കാറാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഇരുവരും ആഡംബര കാറില്‍ യാത്ര ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. 40-കാരനായ കിമ്മിനെ പാസഞ്ചര്‍ സീറ്റില്‍ ഇരുത്തി 71-കാരനായ പുടിന്‍ കാറിന്‍റെ ടെസ്റ്റ് ഡ്രൈവ് നടത്തി. റഷ്യൻ സ്റ്റേറ്റ് ടിവിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന പുടിനെയും തൊട്ടടുത്ത സീറ്റിലിരിക്കുന്ന കിമ്മിനെയും വീഡിയോയില്‍ കാണാം. തമാശയൊക്കെ പറഞ്ഞ് വളരെ ആസ്വദിച്ച് കാറോടിക്കുന്ന പുടിനെയാണ് കാണുന്നത്. എല്ലാം കേട്ട് നിറചിരിയോടെ ഇരിക്കുന്ന കിമ്മിനെയും കാണാം.
🇷🇺 🇰🇵 President Vladimir Putin driving North Korea's Kim Jong Un in a brand new Aurus Russian luxury car. pic.twitter.com/N4ceb2ZWvV
— BRICS News (@BRICSinfo) June 20, 2024
റഷ്യൻ നിർമ്മിത ഓറസ് ലിമോസിൻ റഷ്യൻ നേതാവ് കിമ്മിന് സമ്മാനമായി നൽകിയതായി പുടിനുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. സോവിയറ്റ് കാലഘട്ടത്തിലെ ZIL ലിമോസിനുശേഷം റെട്രോ ശൈലിയിലുള്ള ഓറസ് സെനറ്റാണ് റഷ്യന്‍ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക കാര്‍. കഴിഞ്ഞ വർഷം സെപ്തംബറിൽ റഷ്യന്‍ സന്ദര്‍ശനത്തിനിടെ കിം പുടിന്‍റെ സെനറ്റ് കാര്‍ പരിശോധിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പുടിന്‍ ഇപ്പോള്‍ കിമ്മിന് കൈമാറിയത് ഓറസിന്‍റെ ഏത് മോഡല്‍ ആണെന്ന കാര്യം വ്യക്തല്ല. ഒരു വാഹനപ്രേമിയാണ് കിം.വിദേശ ആഡംബര വാഹനങ്ങളുടെ ഒരു ശേഖരം തന്നെ കിമ്മിന്‍റെ പക്കലുണ്ട്. മെഴ്സിഡസ്, റോള്‍സ്-റോയ്സ്, ഫാന്‍റം, ലെക്സസ്, മെയ്ബാക്ക് ലിമോസിൻ കാറുകള്‍ ഇവയില്‍ ചിലതാണ്.
Adjust Story Font
16