Quantcast

''എന്‍റെ ജനങ്ങളുടെ സുരക്ഷക്കായി പ്രാര്‍ഥിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല, ഞങ്ങള്‍ നിസ്സഹായരായിപ്പോകുന്നു''

യുദ്ധം എന്നെങ്കിലും അവസാനിക്കുമെന്ന പ്രതീക്ഷ പോലും അവരില്‍ കെട്ടടങ്ങിയിരിക്കുന്നു

MediaOne Logo

Web Desk

  • Published:

    3 Jan 2024 4:54 AM GMT

Gaza activist
X

പ്രതീകാത്മക ചിത്രം

തെല്‍ അവിവ്: ''സോഷ്യല്‍മീഡിയ തുറക്കുമ്പോള്‍ രക്തം പുരണ്ട മുഖങ്ങളാണ് ഫോണില്‍ കാണുന്നത്. ഞാന്‍ നിസ്സഹായനായി കിടക്കയില്‍ തന്നെ ഇരിക്കും. കൂട്ടക്കൊല ചെയ്യപ്പെടുന്ന എന്‍റെ ജനങ്ങളുടെ സുരക്ഷക്കായി പ്രാര്‍ഥിക്കുകയല്ലാതെ എനിക്ക് മറ്റൊന്നും ചെയ്യാനില്ല'' വെസ്റ്റ ബാങ്കിലെ ആക്ടിവിസ്റ്റായ റിഫാത്ത് കാസിസ് പറയുന്നു. ഗസ്സയിലെ യുദ്ധഭൂമിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും ആശ്വസിപ്പിക്കാനും ശ്രമിക്കുന്ന ഓരോ സന്നദ്ധ പ്രവര്‍ത്തകനും മനുഷ്യസ്നേഹികള്‍ക്കും ഓരോ ദിവസവും നിരാശയാണ് സമ്മാനിക്കുന്നത്. യുദ്ധം എന്നെങ്കിലും അവസാനിക്കുമെന്ന പ്രതീക്ഷ പോലും അവരില്‍ കെട്ടടങ്ങിയിരിക്കുന്നു.

ഇസ്രായേലിന്‍റെ ആക്രമണം കടക്കുമ്പോള്‍ ഫലസ്തീനികള്‍ നിസ്സഹായരാണ്. ആരെങ്കിലും സഹായിച്ചെങ്കിലെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. പക്ഷെ ഭക്ഷണമോ വെള്ളമോ മരുന്നോ ഇല്ലാതെ ഇവരെ എങ്ങനെ സഹായിക്കുമെന്നറിയാതെ വിഷമിക്കുകയാണ് സന്നദ്ധപ്രവര്‍ത്തകര്‍. ഗസ്സയില്‍ ഇതുവരെ ഇരുപതിനായിരത്തിലധികം പേരാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്.സ്ത്രീകളും കുഞ്ഞുങ്ങളുമാണ് ഇതില്‍ ഭൂരിഭാഗവും. ഗസ്സ സമ്പൂര്‍ണ ഉപരോധത്തിലായിരിക്കുന്ന സമയത്ത് ശബ്ദമില്ലാത്താവരുടെ ശബ്ദമായി മാറിയവരാണ് ആക്ടിവിസ്റ്റുകള്‍. മരണത്തില്‍ നിന്നും പലപ്പോളും തലനാരിഴക്കാണ് ഇവര്‍ രക്ഷപ്പെട്ടിട്ടുള്ളത്.

ഒക്ടോബര്‍ 7നല്ല യുദ്ധം ആരംഭിച്ചതെന്നും അന്നാണ് യുദ്ധ രൂക്ഷമായതെന്ന് ഫലസ്‌തീനിയൻ ആക്ടിവിസ്റ്റായ ഖാലിദ് അബുഖാരെ ആവർത്തിക്കുന്നു.“1948 മുതൽ ഇസ്രായേലികൾ ഫലസ്തീനികളുടെ വംശീയ ഉന്മൂലനം തുടരുകയാണ്.നക്ബ മുതൽ, 750,000-ലധികം ഫലസ്തീനികളെ അവരുടെ ഭൂമിയിൽ നിന്ന് പുറത്താക്കിയതുമുതൽ. അതിനാൽ, കഥയില്‍ ഞങ്ങളുടെ ഭാഗം വിശദീകരിക്കുന്നത് ഒരു വെല്ലുവിളിയായിരുന്നു. മുഖ്യധാരാ മാധ്യമങ്ങൾ ഫലസ്തീനെ അവഗണിക്കുകയാണ്'' അദ്ദേഹം പറഞ്ഞു.ഗസ്സയിലെ ഡോക്ടര്‍മാര്‍ നിലവില്‍ ഒരു ഡോക്ടറും നേരിടാത്ത വെല്ലുവിളികളാണ് നേരിടുന്നതെന്ന് 2015 മുതല്‍ മെഡിസിന്‍സ് സാന്‍സ് ഫ്രണ്ടിയേഴ്സ്(MSF),ഡോക്ടർസ് വിത്തൗട്ട് ബോർഡേഴ്‌സ് എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്ന ക്രിസ് ഹുക്ക് പറയുന്നു. പല ഡോക്ടര്‍മാര്‍ക്കും ജീവന്‍ നഷ്ടമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ക്രിസ്മസ് കടന്നുപോയി. ആഹ്ളാദവും സന്തോഷവും ഐക്യവും തിരതല്ലുന്ന അവധിക്കാലം. എന്നാല്‍ വെസ്റ്റ് ബാങ്കിലെ സ്ഥിതി വ്യത്യസ്തമായിരുന്നു. അലങ്കാര ബള്‍ബുകള്‍ മിന്നിത്തെളിയുന്നതിനു പകരം ബോംബുകള്‍ വര്‍ഷിക്കപ്പെട്ടു. കരോള്‍ സംഗീതത്തിനു പകരം മരണസാന്നരരായആളുകളുടെ നിലവിളികളാണ് ഉയര്‍ന്നത്''നിലവിൽ വെസ്റ്റ് ബാങ്കിൽ താമസിക്കുന്ന ക്രിസ്ത്യൻ ഫലസ്തീന്‍ മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ റിഫത്ത് കാസിസ് പറഞ്ഞു. ക്രിസ്മസ് ദിനം സെന്‍ട്രല്‍ ഗസ്സയിലെ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 70 പേരാണ് കൊല്ലപ്പെട്ടത്.

TAGS :

Next Story