മാസ്ക് കൃത്യമായി ധരിച്ചാൽ തന്നെ മതി, 87 ശതമാനം കോവിഡിനെ ചെറുക്കാം; യുഎൻ പഠനം
യുഎൻ പൊതു ആരോഗ്യ ഏജൻസിയായ സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ ഗവേഷകരുടേതാണ് കണ്ടെത്തൽ
മാസ്ക് കൃത്യമായി ധരിച്ചാൽ തന്നെ കോവിഡിനെ വലിയൊരളവിൽ ചെറുക്കാമെന്ന് പഠനം. ആളുകൾ മാസ്‌ക് ധരിക്കുകയാണെങ്കിൽ 87 ശതമാനം കോവിഡ് മരണങ്ങൾ കുറയ്ക്കാമെന്നാണ് ഒരു സംഘം ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. കോവിഡിന്റെ ബ്രിട്ടീഷ് വകഭേദത്തെ ചെറുക്കാൻ ഏറ്റവും നല്ല മാർഗം ഡബിൾ മാസ്‌ക് ധരിക്കലാണെന്നും പഠനത്തിൽ പറയുന്നു.
യുഎൻ പൊതു ആരോഗ്യ ഏജൻസിയായ സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനി(സിഡിസി)ലെ ഗവേഷകരുടേതാണ് കണ്ടെത്തൽ. അമേരിക്കയിൽ ആറു മാസത്തോളം നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പഠനം തയാറാക്കിയത്.
വസ്ത്രത്തിന്റെ മാസ്‌ക് ധരിച്ചാൽ മരണനിരക്ക് 82 ശതമാനം കുറയ്ക്കാനാകും. മെഡിക്കൽ മാസ്‌ക് ധരിച്ചാൽ 78 ശതമാനവും കുറയ്ക്കാം. ഇനിയും മാസ്‌ക് ധരിക്കാൻ മടിക്കുന്നവർ സ്വന്തം നന്മ ആലോചിച്ചെങ്കിലും ഇതിനു തയാറാകണമെന്നും ഗവേഷകർ പറയുന്നു. കഴിയുമെങ്കിൽ ഡബിൾ മാസ്‌ക് തന്നെ ധരിക്കാനാണ് ഇവരുടെ നിർദേശം.
കോവിഡ് ബാധിതരായവർ മാസ്‌ക് ധരിച്ചാൽ രോഗവ്യാപനം ഇരട്ടി തടയാനാകുമെന്നാണ് പഠനങ്ങൾ പറയുന്നതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അംഗീകൃത ഗവേഷകനായ ഡോ. കിരൺ മാഡാല പറയുന്നു. രണ്ടാം തരംഗത്തിൽ കൂടുതൽ കേസുകളും രോഗലക്ഷണങ്ങളില്ലാത്തതാണ്. കോവിഡ് സ്ഥിരീകരിച്ചാലും ഇല്ലെങ്കിലും മാസ്‌ക് ധരിച്ച് രോഗവ്യാപനം തടയണമെന്നും കിരൺ പറഞ്ഞു.
Adjust Story Font
16