ഉത്തര കൊറിയയില്‍ രണ്ടു ദശലക്ഷത്തിനടുത്ത് കോവിഡ് കേസുകളുണ്ടെന്ന് സംശയം
വ്യാഴാഴ്ച 2,62,270 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്
ഉത്തരകൊറിയ: കോവിഡ് സ്ഥിരീകരിച്ച് ഒരാഴ്ച പിന്നിടുമ്പോൾ, ഉത്തരകൊറിയയിൽ 2 ദശലക്ഷത്തിനടുത്ത് കേസുകൾ ഉണ്ടെന്ന് സംശയം. വ്യാഴാഴ്ച 2,62,270 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതിനെക്കാള്‍ കൂടുതലായിരിക്കും നിലവിലുള്ള കോവിഡ് കേസുകളെന്നാണ് സൂചന. ശരിയായ പരിശോധനകള്‍ ഇല്ലാത്തതും ചികിത്സാസൗകര്യങ്ങളില്ലാത്തതും രോഗവ്യാപനത്തിന്‍റെ ആഴം കൂട്ടുന്നുണ്ട്. ഇതുവരെ 63 കോവിഡ് മരണങ്ങളാണ് ഉത്തര കൊറിയയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് വൈറസ് അണുബാധകളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ അസാധാരണമായി ചെറുതാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഏപ്രിൽ അവസാനം മുതൽ 1.98 ദശലക്ഷത്തിലധികം ആളുകൾക്ക് പനി ബാധിച്ചതായി ഔദ്യോഗിക കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി അറിയിച്ചു. ഭൂരിഭാഗം പേരും കോവിഡ് ബാധിതരാണെന്നാണ് സംശയം. എന്നാല്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം താരതമ്യേന കുറവാണ്.കുറഞ്ഞത് 7,40,160 പേരെങ്കിലും ക്വാറന്‍റൈനിലാണെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ലോകം മുഴുവന്‍ വൈറസിന്‍റെ പിടിയലമരുമ്പോഴും ഇതുവരെ രാജ്യത്ത് ഒരു കോവിഡ് കേസു പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന അവകാശ വാദത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ഉത്തര കൊറിയ. ഒടുവില്‍ ഈ മേയ് 12നാണ് രാജ്യത്ത് കോവിഡ് വ്യാപനമുണ്ടായതായി സ്ഥിരീകരിക്കുന്നത്. പൊട്ടിത്തെറിയെ 'വലിയ പ്രക്ഷോഭം' എന്നാണ് ഭരണാധികാരി കിം ജോങ് ഉന്‍ വിശേഷിപ്പിച്ചത്. വൈറസ് പടരാൻ അനുവദിച്ചതിന് ഉദ്യോഗസ്ഥരെ ശകാരിക്കുകയും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
Adjust Story Font
16