'നിങ്ങൾക്ക് വേണ്ടി ഞങ്ങൾ അഞ്ച് നേരവും ബാങ്ക് വിളിക്കും': ശ്രദ്ധേയമായി ഗസ്സയിലെ ക്രിസ്തീയ പുരോഹിതന്റെ വാക്കുകൾ
ഗസ്സയിലെ ഒരു വിശ്വാസിക്ക് വാക്ക് കൊടുക്കുന്ന ഈ പുരോഹിതന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ഗസസിറ്റി: ഗസ്സക്ക് മേൽ ഇസ്രായേലിന്റെ കണ്ണില്ലാ ക്രൂരത തുടരുമ്പോഴും കണ്ണിന് കുളിർമയേകുന്ന കാഴ്ചയുമായി ഒരു ക്രിസ്തീയ പുരോഹിതൻ.
ഗസ്സയിലെ എല്ലാ പള്ളികളും തകർക്കപ്പെടുകയും മുഅദ്ദിൻമാരെല്ലാം(നിസ്കാരത്തിനുള്ള ബാങ്ക് വിളിക്കുന്നയാള്‍) കൊല്ലപ്പെടുകയും ചെയ്താൽ താൻ വന്നുനിന്ന് അഞ്ചു നേരവും ബാങ്ക് വിളിക്കുമെന്നാണ് പുരോഹിതൻ പറയുന്നത്. ഗസ്സയിലെ ഒരു വിശ്വാസിക്ക് വാക്ക് കൊടുക്കുന്ന ഈ പുരോഹിതന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
നിങ്ങളല്ല ഞങ്ങളാണ് കാര്യങ്ങള്‍ നിശ്ചയിക്കുന്നതെന്ന് സയണിസ്റ്റ് ശത്രുവിനോട് പറയണമെന്നാണ് വിശ്വാസിയുടെ കൈ പിടിച്ച് പുരോഹിതൻ വ്യക്തമാക്കുന്നത്.
അതേസമയം ഗസ്സയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രിസ്ത്യന്‍ ദേവാലയവും ഇസ്രായേല്‍ സേന ആക്രമിച്ചിരുന്നു. ഗ്രീക്ക് ഓര്‍ത്തഡോക്സ് ദേവാലയമായ സെന്‍റ് പോർഫിറിയസിന് നേരെയാണ് ഒക്ടോബറില്‍ ആക്രമണമുണ്ടായത്.
യുദ്ധത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് അഭയകേന്ദ്രമായ ഇടമായിരുന്നു സെന്‍റ് പോർഫിറിയസ് ചര്‍ച്ച്.1600 വര്‍ഷം പഴക്കമുള്ള പളളിയാണ് ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നത്. ആക്രമണത്തില്‍ ഇവിടെ അഭയം തേടിയ ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഗസ്സയിലെ ഫലസ്തീനികളുടെ തലമുറകൾക്ക് ഭീതിയുടെ കാലത്ത് ആശ്വാസം നൽകിയിരുന്നു സെന്‍റ് പോർഫിറിയസ് ചർച്ച്. ഈ പ്രദേശത്തെ പുരാതനവും വലുതുമായ ആരാധനാലയമാണിത്.
അതേസമയം തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലും റഫയിലും ഇസ്രായേൽ നരഹത്യ തുടരുകയാണ്. 24 മണിക്കൂറിനിടെ മാത്രം 350ഓളം പേരെയാണ് ഇസ്രായേൽ സേന കൊന്നൊടുക്കിയത്. ഹമാസ് പ്രതിരോധവും ശക്തമാണ്.
Watch Video
A Christian priest makes a promise to the Muslims in #Gaza 🇵🇸 that if there is no muazzin present in Gaza to call the Adhaan (call to prayer) he promises that if he is still alive, that he will make the call for the 5 daily prayers at their appointed time 😢
— Majid Freeman (@Majstar7) December 9, 2023
I love witnessing… pic.twitter.com/pnWskhBIwk
Adjust Story Font
16