Quantcast

പശ്ചിമേഷ്യൻ സംഘർഷം; നയതന്ത്രനീക്കവുമായി യു.എ.ഇ

യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‍യാൻ വിവിധ രാഷ്ട്ര നേതാക്കളുമായി തിരക്കിട്ട ചർച്ചകൾ നടത്തി

MediaOne Logo

Web Desk

  • Updated:

    2024-04-16 01:31:34.0

Published:

16 April 2024 1:28 AM GMT

പശ്ചിമേഷ്യൻ സംഘർഷം; നയതന്ത്രനീക്കവുമായി യു.എ.ഇ
X

ദുബൈ: പശ്ചിമേഷ്യയിൽ സംഘർഷം വ്യാപകമായ സാഹചര്യത്തിൽ നയതന്ത്രനീക്കം ശക്തമാക്കി യു.എ.ഇ. മേഖലയുടെ ഭാവി മുൻനിർത്തി പ്രകോപന നടപടികളിൽ നിന്ന്​ വിട്ടുനിൽക്കാൻ ബന്ധപ്പെട്ട രാജ്യങ്ങളോട്​ യു.എ.ഇ നിർദേശിച്ചു.

മേഖലയുടെയും ലോകത്തിന്റെയും താൽപര്യം മുൻനിർത്തി സമാധാനപൂർണമായ നടപടികൾ സ്വീകരിക്കാൻ വൻശക്തി രാജ്യങ്ങളും തയാറാകും എന്ന ​പ്രതീക്ഷയിലാണ്​ യു.എ.ഇ.ഖലയിൽ രൂപപ്പെട്ട പ്രത്യേക സാഹചര്യത്തിൽ സ്ഥിതിഗതികൾ കൈവിട്ടു പോകാതിരിക്കാൻ നയതന്ത്ര നീക്കം അനിവാര്യമാണെന്ന വിലയിരുത്തലിൽ ആണ്​ യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‍യാൻ വിവിധ രാഷ്ട്ര നേതാക്കളുമായി തിരക്കിട്ട ചർച്ചകൾ തുടരുകയാണ്​.

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ജോർഡൻ രാജാവ്​ അബ്​ദുല്ല രണ്ടാമൻ, ബഹ്​റൈൻ രാജാവ്​ ഹമദ്​ ബിൻ ഈസാ ആൽ ഖലീഫ എന്നിവരുമായാണ്​ പ്രസിഡൻറ്​ സംസാരിച്ചത്​. അമേരിക്ക ഉൾപ്പെടെ വൻശക്​തി രാജ്യങ്ങളുമായും ആശയവിനിമയം തുടരുകയാണ്​. പരസ്പര സഹകരണം വർധിപ്പിക്കുന്നത്​ സംബന്ധിച്ച മറ്റു കാര്യങ്ങളും ചർച്ചയുടെ ഭാഗമായി.

ആറുമാസം പിന്നിട്ട ഗസ്സയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാനും വെടിനിർത്തൽ സാധ്യമാക്കാനുമുള്ള കാര്യങ്ങളും വിവിധ നേതാക്കളുമായുള്ള ചർച്ചയു ടെ ഭാഗമായി. മേഖലയിൽ സ്​ഥിരവും സമഗ്രവുമായ സമാധാനം കൈവരിക്കുന്ന ഫലസ്തീൻ പ്രശ്‌നത്തിന് അന്തിമ പരിഹാരം ആവശ്യമാണെന്നും അദ്വ്യദേഹം ക്തമാക്കി.

TAGS :

Next Story