ചൈനയുടെ രണ്ടാമത്തെ വാക്സിനും ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
ചൈനയുടെ സിനോവാക് വാക്സിനും അംഗീകാരം നൽകി ലോകാരോഗ്യ സംഘടന
ചൈനയുടെ രണ്ടാമത്തെ വാക്സിനായ സിനോവാക് വാക്സിനും അംഗീകാരം നൽകി ലോകാരോഗ്യ സംഘടന. 18 വയസിന് മുകളിലുള്ളവർക്ക് രണ്ട് ഡോസ് വീതമാണ് വാക്സിൻ നൽകേണ്ടത്. രണ്ട് ഡോസുകള്‍ക്കിടയില്‍ രണ്ടുമുതല്‍ നാലാഴ്ച വരെ ഇടവേള വേണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
നേരത്തെ ചൈന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കോവിഡ് വാക്സിനായ സിനോഫാം വാക്സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം കിട്ടിയിരുന്നു. മെയ് ആദ്യത്തിലായിരുന്നു സിനോഫാമിന് അടിയന്തര ഉപയോഗത്തിന് അനുമത ലഭിച്ചത്
കുറഞ്ഞ ചെലവില്‍ സിനോവാക് വാക്സിന്‍ സൂക്ഷിക്കാനാകുന്നത് വികസ്വര രാജ്യങ്ങള്‍ക്ക് ഗുണകരമാകുമെന്ന് ലോകാരാഗ്യ സംഘടന നിരീക്ഷണം. ഫൈസര്‍, അസ്ട്രാസെനക്ക, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, മൊഡേണ തുടങ്ങിയയാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച മറ്റു വാക്‌സിനുകള്‍.
Next Story
Adjust Story Font
16