ഗസ്സ മരണ മേഖലയായി -ലോകാരോഗ്യ സംഘടന
ഒക്ടോബര്‍ ഏഴ് മുതല്‍ ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ 29,313 ഫലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. 69,333 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു.
ഗസ്സ സിറ്റി:ഗസ്സ മരണ മേഖലയായി മാറിയതായി ലോകാരോഗ്യ സംഘടന ചീഫ് ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഗസ്സയിലുള്ളവരുടെ ആരോഗ്യ സ്ഥിതിയും മാനുഷിക സാഹചര്യങ്ങളും മോശമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖാന്‍ യൂനുസിലെ അല്‍-അമല്‍ ആശുപത്രിയില്‍ 30 ദിവസമായി ഇസ്രായേല്‍ ഉപരോധം തുടരുകയണ്. ആശുപത്രിയിലെ സ്ഥിതി ഗുരുതരമാണെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി മുന്നറിയിപ്പ് നല്‍കി.
മവാസിലെ എം.എസ്.എഫ് ഷെല്‍ട്ടറിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ടുപേര്‍ കെല്ലപ്പെട്ടു. ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എം.എസ്.എഫ് സംഘടനയിലുള്ളവരുടെ കുടുബാംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഗസ്സയിലെ യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് മെഡിക്കല്‍ - മാനസിക സഹായങ്ങൾ നല്‍കുന്ന സംഘടനയാണ് എം.എസ്.എഫ്.
വടക്കന്‍ ഗസ്സയിലുള്ളവര്‍ കഴിഞ്ഞ മൂന്നാഴ്ചയായി മൃഗങ്ങള്‍ക്ക് കൊടുക്കുന്ന ഭക്ഷണമാണ് കഴിക്കുന്നതെന്ന് ഗസ്സയിലെ സര്‍ക്കാര്‍ മീഡിയ ഓഫീസ് മേധാവി ഇസ്മായില്‍ അല്‍ തവാബ്‌തെ പറഞ്ഞു.
ഒക്ടോബര്‍ ഏഴ് മുതല്‍ ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ 29,313 ഫലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. 69,333 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു.
Adjust Story Font
16