പാർലമെന്‍റ് ആക്രമിക്കുമെന്ന് ഖലിസ്ഥാന്‍ നേതാവിന്‍റെ ഭീഷണി
2001ലെ പാര്‍ലമെന്‍റ് ആക്രമണത്തിന് 22 വര്‍ഷം തികയുന്ന ദിവസമാണ് ഡിസംബര്‍ 13
ഗുർപത്‍വന്ത് സിംഗ് പന്നൂന്‍
ഡല്‍ഹി: പാർലമെന്‍റ് ആക്രമിക്കുമെന്ന ഭീഷണി സന്ദേശവുമായി ഖലിസ്ഥാൻ നേതാവ് ഗുർപത്‍വന്ത് സിംഗ് പന്നൂന്‍. ഈ മാസം 13ന് പാർലമെന്‍റ് ആക്രമിക്കുമെന്നും തന്നെ കൊലപ്പെടുത്താൻ ഉള്ള ശ്രമം പരാജയപ്പെട്ടെന്നും വീഡിയോ സന്ദേശത്തിലൂടെ സിംഗ് പറയുന്നു. 2001ലെ പാര്‍ലമെന്‍റ് ആക്രമണത്തിന് 22 വര്‍ഷം തികയുന്ന ദിവസമാണ് ഡിസംബര്‍ 13.
പാര്‍ലമെന്‍റ് ആക്രമണക്കേസിലെ പ്രതി അഫ്സല്‍ ഗുരുവിന്‍റെ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ഖലിസ്ഥാന്‍ നേതാവിന്‍റെ ഭീഷണി. പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം നടക്കുന്നതിനിടെയാണ് പന്നൂന്‍റെ ഭീഷണി. ഡിസംബർ 22 വരെ സമ്മേളനം തുടരും.ഡല്‍ഹി ഖലിസ്ഥാന്‍റെ നിയന്ത്രണത്തിലാകുമെന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നു.തന്നെ വധിക്കാനുള്ള ഇന്ത്യൻ ഏജൻസികളുടെ ഗൂഢാലോചന പരാജയപ്പെട്ടെന്നും പന്നൂൻ കൂട്ടിച്ചേര്‍ത്തു. ഭീഷണി വീഡിയോ പുറത്തുവന്നതോടെ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്.പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ കെ-2 (കശ്മീർ-ഖാലിസ്ഥാൻ) ഡെസ്‌ക് ഇന്ത്യാ വിരുദ്ധ വിവരണങ്ങൾ പ്രചരിപ്പിക്കാനുള്ള തങ്ങളുടെ അജണ്ട തുടരാൻ പന്നൂണിന് നിർദ്ദേശം നൽകിയതായി സുരക്ഷാ ഏജൻസികൾ അറിയിച്ചു.
ഇന്ത്യയിൽ നിരോധിച്ചിട്ടുള്ളതും ഇന്ത്യൻ അന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നതുമായ യുഎസ് ആസ്ഥാനമായുള്ള സിഖ് ഫോർ ജസ്റ്റിസിന്റെ (എസ്എഫ്ജെ) മേധാവിയാണ് പന്നൂൻ.
Adjust Story Font
16