'താൻ അധികാരത്തിലെത്തിയാൽ ഇസ്രായേൽ- ഹമാസ് യുദ്ധം അവസാനിപ്പിക്കും': ട്രംപ്
'നിലവിലെ ഭരണകൂടം സൃഷ്ടിച്ച എല്ലാ അന്താരാഷ്ട്ര പ്രതിസന്ധികളും താൻ അവസാനിപ്പിക്കും'
വാഷിങ്ടൺ: മൂന്നാം ലോക മഹായുദ്ധത്തിൻ്റെ വക്കിലാണ് ലോകമെന്ന് മുൻ യു.എസ് പ്രസിഡൻ്റും റിപബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപ്. റഷ്യ- യുക്രെയ്ൻ സംഘർഷവും ഇസ്രായേൽ- ഹമാസ് യുദ്ധവുമുൾപ്പെടെയുള്ള എല്ലാ അന്താരാഷ്ട്ര പ്രതിസന്ധികളും താൻ അധികാരത്തിലെത്തിയാൽ അവസാനിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പാർട്ടി കൺവെൻഷനിലാണ് ട്രംപിന്റെ പരാമർശം.
നിലവിലെ ഭരണകൂടം സൃഷ്ടിച്ച എല്ലാ അന്താരാഷ്ട്ര പ്രതിസന്ധികളും താൻ അവസാനിപ്പിക്കും. താൻ പ്രസിഡന്റായിരുന്നെങ്കിൽ റഷ്യ- യുക്രയ്ൻ യുദ്ധവും ഇസ്രായേൽ- ഹമാസ് യുദ്ധവും ഒരിക്കലും സംഭവിക്കുമായിരുന്നില്ല. വിദേശത്ത് തടവിലാക്കപ്പെട്ട അമേരിക്കക്കാരെ വിട്ടയക്കണമെന്നും അല്ലാത്തപക്ഷം വലിയവില നൽകേണ്ടിവരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
കഴിഞ്ഞയാഴ്ചയുണ്ടായ വെടിവെപ്പിൽ നിന്ന് രക്ഷപ്പെട്ട കാര്യം പറഞ്ഞാണ് ട്രംപ് തന്റെ പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിനിടെ, തൻ്റെ അരികിലേക്ക് ഓടിയെത്തിയ സീക്രട്ട് സർവീസ് ഏജൻ്റുമാരെ അദ്ദേഹം അഭിനന്ദിക്കുകയും കൊല്ലപ്പെട്ട സന്നദ്ധ അഗ്നിശമന സേനാംഗമായ കോറി കംപറേറ്റോറിന് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.
ഡെമോക്രാറ്റിക് പാർട്ടിയുടെ കൺവെൻഷൻ അടുത്ത മാസം ചിക്കാഗോയിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ കോവിഡ് ബാധിച്ച് ചികിത്സയിൽ തുടരുകയാണ്
Adjust Story Font
16