ഒന്നുറങ്ങാന്‍ കിടന്നതാ..യുവതിക്ക് നഷ്ടമായത് 20 വര്‍ഷത്തെ ഓര്‍മകള്‍
ഭർത്താവ് സ്കോട്ടും ആൺമക്കളായ ജാക്കും മാക്സും അടങ്ങുന്നതാണ് ക്ലെയറിന്‍റെ കുടുംബം
പ്രായാധിക്യം മൂലം ഓര്‍മ നഷ്ടപ്പെടുന്നത് സാധാരണമാണ്. എന്നാല്‍ ഒന്നു ഉറക്കമുണരുമ്പോള്‍ ഓര്‍മകള്‍ എവിടേക്കെങ്കിലും പറന്നുപോയാലോ? ഇന്നലെയോ രണ്ടു മൂന്നോ ദിവസം മുന്‍പോ സംഭവിച്ച കാര്യങ്ങളല്ല, 20 വര്‍ഷത്തെ ഓര്‍മകളാണ് യുകെയിലെ എസെക്സ് സ്വദേശിയായ യുവതിക്ക് നഷ്ടമായത്. ഒരു ജലദോഷപ്പനി മൂലം ഉറങ്ങാന്‍ കിടന്നതായിരുന്നു ക്ലെയർ മഫെറ്റ്-റീസ് എന്ന 43കാരി . എന്നാല്‍ ഉറക്കമുണര്‍ന്നപ്പോള്‍ നഷ്ടമായത് ഇതുവരെയുള്ള ജീവിതത്തിലെ പകുതികാലയളവിലെ വിലപിടിപ്പുള്ള ഓര്‍മകളാണ്.
ഭർത്താവ് സ്കോട്ടും ആൺമക്കളായ ജാക്കും മാക്സും അടങ്ങുന്നതാണ് ക്ലെയറിന്‍റെ കുടുംബം. ജലദോഷം ബാധിച്ചതിനു ശേഷം അതു മാരകമായ രോഗാവസ്ഥയിലേക്ക് എത്തുകയായിരുന്നു. ലോക എൻസെഫലൈറ്റിസ് ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 22ന് സ്റ്റെഫ്സ് പാക്ക്ഡ് ലഞ്ച് എന്ന ടിവി ഷോയിൽ വച്ചാണ് ക്ലെയര്‍ അക്കാലത്ത് താന്‍ അനുഭവിച്ച മാനസിക സമ്മര്‍ദ്ദങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.
Tomorrow marks World Encephalitis Day, so catch me and @Chipfatinasock on @PackedLunchC4 to raise awareness of encephalitis and how serious it is#worldencephalitisday #red4wed #theencephalitissociety #encephalitis #abi #acquiredbraininjury #stephspackedlunch #channel4 pic.twitter.com/33VXkBiF5y
— Claire Muffett-Reece (@MrsMuffettReece) February 21, 2022
''കഴിഞ്ഞ വര്‍ഷമാണ് അതു സംഭവിച്ചത്. രണ്ടാഴ്ചയോളം ക്ലെയറിന് ജലദോഷം ബാധിച്ചിരുന്നു. ഇളയ മകന്‍ മാക്സില്‍ നിന്നാണ് അവള്‍ക്ക് ജലദോഷം പിടിപെട്ടത്. തുടര്‍ന്ന് നില വഷളാവുകയായിരുന്നു'' ഭര്‍ത്താവ് സ്കോട്ട് പറഞ്ഞു. ഫാദേഴ്‌സ് ഡേയുടെ തലേദിവസം രാത്രി അവൾ ഉറങ്ങാൻ പോയി, രാവിലെ ഞാന്‍ വിളിച്ചപ്പോള്‍ അവള്‍ എഴുന്നേറ്റില്ല'' സ്കോട്ട് കൂട്ടിച്ചേര്‍ത്തു. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ക്ലെയറിനെ ആശുപത്രിയിലെത്തിക്കുകയും വെന്‍റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. മസ്തിഷ്ക രക്തസ്രാവം മൂലമാണ് കാരണമെന്ന് ആദ്യം സംശയിച്ചെങ്കിലും, കൂടുതൽ പരിശോധനകളിൽ ക്ലെയറിന് യഥാർത്ഥത്തിൽ എൻസെഫലൈറ്റിസ് ഉണ്ടെന്ന് കണ്ടെത്തി. പിന്നീട് സ്ഥിതി ഗുരുതരമായി മാറുകയും 16 ദിവസത്തേക്ക് കോമയിലേക്ക് പോകുകയും ചെയ്തു. മസ്തിഷ്കത്തിന് സംഭവിക്കുന്ന വീക്കം ആണ് എൻസെഫലൈറ്റിസ്. വൈറല്‍ അണുബാധ മൂലമാണ് ഇതു സംഭവിക്കുന്നത്. മിക്ക കേസുകളിലും, ഇത് ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങൾക്ക് കാരണമാകുന്നു, എന്നാൽ മസ്തിഷ്ക ജ്വരം ജീവന് ഭീഷണിയാകുകയും ശാശ്വതമായ നാശമുണ്ടാക്കുകയും ചെയ്യുമെന്ന് മയോ ക്ലിനിക്ക് പറയുന്നു.
രോഗം ബാധിച്ചതിനു ശേഷം ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം മറന്നുപോയെന്ന് ക്ലെയര്‍ പറഞ്ഞു. കുട്ടികളുണ്ടെന്ന് അറിയാമായിരുന്നെങ്കിലും അവരുടെ ജന്മദിനം, സ്കൂളിലെ ആദ്യ ദിനങ്ങൾ, അവരുടെ ഇഷ്ടങ്ങളോ അനിഷ്ടങ്ങളോ ഓർത്തെടുക്കാൻ കഴിഞ്ഞില്ലെന്നും ക്ലെയര്‍ പറയുന്നു. ''എന്‍റെ നഷ്‌ടപ്പെട്ട ഓർമ്മകളെ സംബന്ധിച്ചിടത്തോളം, അവർക്ക് മടങ്ങിവരാനുള്ള ഒരു ചെറിയ അവസരമുണ്ട്.അല്ലെങ്കില്‍ എനിക്ക് ഒരുപാട് സന്തോഷകരമായ പുതിയ ഓർമ്മകൾ ഉണ്ടാക്കേണ്ടി വരും'' ക്ലെയര്‍ കൂട്ടിച്ചേര്‍ത്തു.
"I woke up and had forgotten the past 20 years - I couldn't remember my kids' birthdays"
— Encephalitis Society (@encephalitis) January 24, 2022
Great article from Claire - a member of @encephalitis - who shares her story in @TheSun
Read now 👉 https://t.co/DnHrINxWMa pic.twitter.com/OUlZ5veovX
Adjust Story Font
16