Quantcast

അതിശക്തമായ മഞ്ഞുവീഴ്ച; യുഎസിൽ കാറിൽ കുടുങ്ങി 22കാരിക്ക് ദാരുണാന്ത്യം

18 മണിക്കൂറോളമാണ് യുവതി കാറിനുള്ളിൽ കുടുങ്ങിയത്

MediaOne Logo

Web Desk

  • Updated:

    2022-12-28 12:22:54.0

Published:

28 Dec 2022 12:09 PM GMT

അതിശക്തമായ മഞ്ഞുവീഴ്ച; യുഎസിൽ കാറിൽ കുടുങ്ങി 22കാരിക്ക് ദാരുണാന്ത്യം
X

വാഷിംഗ്ടൺ ഡിസി; യുഎസിൽ അതിശക്തമായ മഞ്ഞുവീഴ്ചയ്ക്കിടെ കാറിൽ കുടുങ്ങി 22കാരിക്ക് ദാരുണാന്ത്യം. ആൻഡേൽ ടെയ്‌ലർ എന്ന യുവതിയാണ് മരിച്ചത്. ന്യൂയോർക്കിലെ ബഫല്ലോയിൽ ഡിസംബർ 24നായിരുന്നു സംഭവം.

ജോലി കഴിഞ്ഞ് ആൻഡേൽ വീട്ടിലേക്ക് മടങ്ങവേ വഴിയിൽ മഞ്ഞുവീഴ്ചയുണ്ടാവുകയായിരുന്നെന്നാണ് വിവരം. 18 മണിക്കൂറോളമാണ് യുവതി കാറിനുള്ളിൽ കുടുങ്ങിയത്. തനിക്ക് വണ്ടിയിൽ നിന്ന് പുറത്തു കടക്കാനാവുന്നില്ലെന്ന് കാട്ടി ആൻഡേല വീഡിയോ സന്ദേശമയച്ച ഉടൻ തന്നെ ബന്ധുക്കൾ അധികൃതരെ വിവരമറിയിച്ചെങ്കിലും മഞ്ഞുവീഴ്ച അതികഠിനമായിരുന്നതിനാൽ ഇവരെത്തി കാർ കണ്ടെത്തുമ്പോഴേക്കും മരിച്ചിരുന്നു.

ഇത്രയും സമയം വാഹനത്തിൽ കുടുങ്ങിയതിനാൽ കാർബൺ മോണോക്‌സൈഡ് ശ്വസിച്ചതാവാം മരണകാരണമെന്നാണ് ബന്ധുക്കളുടെ നിഗമനം. ജനുവരിയിൽ 23 വയസ്സ് തികയാനിരിക്കേയാണ് ആൻഡേലയുടെ അപ്രതീക്ഷിത മരണം.

അതേസമയം യുഎസിലുടനീളം ശീതക്കാറ്റും മഞ്ഞുവീഴ്ചയും അതിരൂക്ഷമായി തുടരുകയാണ്. 100 വർഷത്തിനിടയിലുണ്ടായ ഏറ്റവും കഠിനമായ ശൈത്യത്തിനാണ് അമേരിക്ക സാക്ഷ്യം വഹിക്കുന്നത്. ഇതുവരെ മരണം 60 കവിഞ്ഞെന്നാണ് റിപ്പോർട്ട്. മഞ്ഞുവീഴ്ചയെ തുടർന്ന് ആളപായം കൂടുതലുണ്ടായ ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

അമേരിക്കയിലുടനീളം റെയിൽ,റോഡ് വ്യോമഗതാഗതങ്ങളെല്ലാം താറുമാറായ സ്ഥിതിയാണ്. പലയിടത്തും മൈനസ് 50 ഡിഗ്രി വരെ താപനിലയെത്തി. തിങ്കളാഴ്ച ഉച്ചവരെ ഏകദേശം 2,085 ആഭ്യന്തര രാജ്യാന്തര വിമാനസർവീസുകളാണ് യുഎസിൽ റദ്ദാക്കിയത്.

TAGS :

Next Story