Quantcast

ആക്രിക്കടയില്‍ നിന്നും 500 രൂപക്ക് വാങ്ങിയ കസേര ലേലത്തില്‍ വിറ്റത് 16 ലക്ഷത്തിന്

യുകെ ഈസ്റ്റ് സസെക്സിലെ ബ്രൈറ്റണിലെ ഒരു കടയിൽ നിന്നാണ് യുവതി കസേര വാങ്ങിയത്

MediaOne Logo

Web Desk

  • Published:

    31 Jan 2022 4:39 AM GMT

ആക്രിക്കടയില്‍ നിന്നും 500 രൂപക്ക് വാങ്ങിയ കസേര ലേലത്തില്‍ വിറ്റത് 16 ലക്ഷത്തിന്
X

ഒറ്റനോട്ടത്തില്‍ ചില വസ്തുക്കളുടെ മൂല്യം അറിയണമെന്നില്ല. ചിലപ്പോള്‍ ആര്‍ക്കും വേണ്ടാതെ മൂലയില്‍ ഇട്ടിരിക്കുന്ന അല്ലെങ്കില്‍ നിസാര വിലക്ക് വാങ്ങിയ സാധനങ്ങള്‍ക്കായിരിക്കും ലക്ഷങ്ങളുടെ വിലയുണ്ടാവുക. അത്തരമൊരു സംഭവമാണ് അങ്ങ് യുകെയിലുണ്ടായിരിക്കുന്നത്. ഒരു യുവതി ആക്രിക്കടയില്‍ നിന്നും വെറും 500 രൂപക്ക് വാങ്ങിയ കസേര ലേലത്തില്‍ വിറ്റുപോയത് 16.4 ലക്ഷത്തിനാണ്.

യുകെ ഈസ്റ്റ് സസെക്സിലെ ബ്രൈറ്റണിലെ ഒരു കടയിൽ നിന്നാണ് യുവതി കസേര വാങ്ങിയത്. എന്നാല്‍ വാങ്ങുമ്പോള്‍ ഇതിന്‍റെ മൂല്യമൊന്നും യുവതിക്കറിയില്ലായിരുന്നു. ഒരു പുരാവസ്തു ഗവേഷകനുമായ ബന്ധപ്പെട്ടപ്പോഴാണ് കസേര ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ ഓസ്ട്രിയയിലെ വിയന്നയിലുള്ള അവന്‍റ്-ഗാർഡ് ആർട്ട് സ്കൂളിൽ നിന്നുള്ളതാണെന്ന് കണ്ടെത്തിയത്. 1902ൽ പ്രശസ്ത ഓസ്ട്രിയൻ ചിത്രകാരൻ കൊളോമാൻ മോസർ ആണ് ഈ കസേര രൂപകൽപന ചെയ്തത്. പരമ്പരാഗത രീതിയില്‍ നിന്നും വ്യതിചലിച്ച വിയന്ന സെസെഷൻ പ്രസ്ഥാനത്തിലെ കലാകാരനായിരുന്നു മോസർ.

18-ാം നൂറ്റാണ്ടിലെ പരമ്പരാഗത ഗോവണി-പിന്നൽ കസേരയുടെ ആധുനിക രൂപമാണ് ഈ കസേര. ഇരിപ്പിടത്തിലും കസേരയുടെ പിൻഭാഗത്തും ഉള്ള വെബ്ബിങ്ങിന്റെ ചെക്കർബോർഡ് പോലെയുള്ള ഗ്രിഡാണ് പ്രധാന അലങ്കാര ഘടകം. ലേലത്തില്‍ വച്ച കസേര ഒരു ഓസ്ട്രിയൻ വംശജൻ 16.4 ലക്ഷം രൂപയ്ക്ക് വാങ്ങുകയായിരുന്നു.

TAGS :

Next Story