ഓടുകയല്ല ഇത് പറക്കും: അതിവേഗ ട്രെയിനുമായി ചൈന; മണിക്കൂറിൽ 600 കിലോമീറ്റർ വേഗത
350 കിലോമീറ്ററാണ് നിലവിൽ ചൈനയിൽ സർവീസ് നടത്തുന്ന ട്രെയിനിന്‍റെ പരമാവധി വേഗം
അതിവേഗ ട്രെയിനുമായി ചൈന. മണിക്കൂറിൽ 600 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന മഗ്ലേവ് ട്രെയിനാണ് ചൈനയിലെ ക്വിങ്ഡാവോ പട്ടണത്തിൽ കന്നിയാത്ര നടത്തിയത്. സർക്കാറിന് കീഴിലുള്ള ചൈന റെയിൽവേ റോളിങ് സ്റ്റോക് കോർപറേഷൻ നിർമ്മിച്ച ട്രെയിൻ വൈദ്യുത കാന്തിക ശക്തിയിലാണ് സഞ്ചരിക്കുന്നത്. 350 കിലോമീറ്ററാണ് നിലവിൽ ചൈനയിൽ സർവീസ് നടത്തുന്ന ട്രെയിനിന്‍റെ പരമാവധി വേഗം.
വേഗതയും അന്തരീക്ഷ മലിനീകരണം കുറവാണെന്നതുമാണ് മഗ്ലേവ് ട്രെയിനുകളുടെ സവിശേഷത. 2019ലാണ് ട്രെയിനിന്റെ മോഡൽ സർക്കാർ പുറുത്തുവിട്ടത്. ചൈനയിലെ പ്രധാന മെട്രോ നഗരങ്ങളെ ബന്ധിപ്പിച്ച് അതിവേഗത്തിൽ എത്താൻ മഗ്ലേവ് ട്രെയിനുകൾ വ്യാപകമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നു.
മഗ്ലേവ് അതിവേഗ ട്രെയിൻ സർക്കാർ ആരംഭിച്ചുവെങ്കിലും പാതകളുടെ കുറവ് വെല്ലുവിളിയാണ്. നിലവിൽ ഷാങ്ഹായ് വിമാനത്താവളത്തിൽ നിന്ന് നഗരത്തിലേക്ക് മാത്രമാണ് പാതയുള്ളത്. ഇത് പരിഹരിക്കാനായി മഗ്ലേവ് ട്രെയിനുകൾക്ക് പ്രത്യേക പാത നിർമ്മിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Adjust Story Font
16