Quantcast

നിര്‍മാണം പൂര്‍ത്തിയാകും മുമ്പ് ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പല്‍ സ്‌ക്രാപ്പിനായി വില്‍ക്കുന്നു

പൂര്‍ത്തിയാകാത്ത കപ്പല്‍ സ്‌ക്രാപ്പ് മെറ്റലിനും ഇതിനകം സ്ഥാപിച്ചിട്ടുള്ള സംവിധാനങ്ങളും എഞ്ചിനുകളും ഉള്‍പ്പെടെയാണ് വില്‍ക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2022-06-20 07:07:38.0

Published:

20 Jun 2022 6:27 AM GMT

നിര്‍മാണം പൂര്‍ത്തിയാകും മുമ്പ് ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പല്‍  സ്‌ക്രാപ്പിനായി വില്‍ക്കുന്നു
X

ബെര്‍ലിന്‍: 9,000ത്തിലധികം അതിഥികളെ വഹിക്കാന്‍ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലിന്‍റെ നിര്‍മാണം ജര്‍മ്മനിയിലെ കപ്പല്‍ശാലയില്‍ നിര്‍ത്തിവച്ചു. എംവി വെര്‍ഫ്റ്റന്‍, എന്ന കപ്പല്‍ശാലയുടെ സാമ്പത്തിക സ്ഥിതി മോശമായതിനെ തുടര്‍ന്നാണ് പേരിടാത്ത കപ്പല്‍ വില്‍ക്കുന്നതെന്ന് യാത്രാ സൈറ്റായ ദി പോയിന്‍റസ് ഗയ് പറയുന്നു. പൂര്‍ത്തിയാകാത്ത കപ്പല്‍ സ്‌ക്രാപ്പ് മെറ്റലിനും ഇതിനകം സ്ഥാപിച്ചിട്ടുള്ള സംവിധാനങ്ങളും എഞ്ചിനുകളും ഉള്‍പ്പെടെയാണ് വില്‍ക്കുന്നത്.

ജര്‍മ്മന്‍ ഷിപ്പിംഗ് മാഗസിന്‍ ആന്‍ബോര്‍ഡ് ആണ് ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. കപ്പലുകളുടെ ഉടമകളായ മാതൃകമ്പനി ജെന്‍റിംഗ് ഹോങ്കോംഗ് ലിമിറ്റഡിന്‍റെ രണ്ട് കപ്പലുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാതിനെ തുടര്‍ന്ന് ഇന്ധന ബില്ലുകള്‍ക്കു പകരമായി പിടിച്ചെടുത്തിരുന്നു. ഇതെതുടര്‍ന്നാണ് അനൗപചാരികമായി ഗ്ലോബല്‍ ഡ്രീം 2 എന്നറിയപ്പെടുന്ന ഈ കപ്പലിന്‍റെ നിര്‍മാണവും നിലച്ചത്. ഈ വര്‍ഷമാദ്യം ക്രിസ്റ്റല്‍ ക്രൂയിസ് അടച്ചുപൂട്ടി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഒരു ജര്‍മന്‍ കോടതി കപ്പല്‍ കമ്പനിയെ പാപ്പരായി പ്രഖ്യാപിച്ചു.


യഥാര്‍ഥത്തില്‍, ഗ്ലോബല്‍ ഡ്രീം 2, സഹോദര കപ്പലായ ഗ്ലോബല്‍ ഡ്രീം എന്നിവ ഡ്രീം ക്രൂയിസിനു വേണ്ടി ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ ആ കമ്പനിയും ജെന്‍റിംഗിന്‍റെ ഉടമസ്ഥതയിലുള്ളതും സാമ്പത്തികമായും തകര്‍ന്നു. ഗ്ലോബല്‍ ഡ്രീം സിസ്റ്റര്‍ കപ്പല്‍ ഏകദേശം 80 ശതമാനം പൂര്‍ത്തിയായെന്നും പൂര്‍ത്തിയായ ശേഷം അത് വില്‍ക്കുമെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ നിര്‍മാണത്തിന്‍റെ കാര്യത്തില്‍ ഗ്ലോബല്‍ ഡ്രീം 2 ഏറെക്കുറെ അകലെയാണ്. നിര്‍മാണം പാതിവഴിയില്‍ പോലും എത്തിയിട്ടില്ല. രണ്ട് കപ്പലുകളും ഏഷ്യൻ യാത്രക്കാർക്കായി പ്രത്യേകം രൂപകൽപന ചെയ്തവയാണ്.

TAGS :

Next Story