വിശ്വസിച്ചാലും ഇല്ലെങ്കിലും...! ഈ ആട് വിറ്റുപോയത് രണ്ടുകോടി രൂപയ്ക്ക്
തന്റെ ആടിന് ഇത്രയും വില കിട്ടുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് ഉടമ
മെൽബൺ: ഒരു ആടിനെ വാങ്ങാൻ ചുരുങ്ങിയത് നിങ്ങൾ എത്ര രൂപ ചെലവാക്കും..ആയിരം,രണ്ടായിരം... എങ്കിൽ ആസ്‌ട്രേലിയയിലെ ഒരുകൂട്ടം മനുഷ്യർ ഒരാടിന് വേണ്ടി ചെലവഴിച്ചത് കേട്ടാൽ നിങ്ങൾ ഞെട്ടും..വെറും രണ്ടുകോടി രൂപയ്ക്കാണ് അവർ ഒരു ആടിനെ വാങ്ങിയത്.
കേട്ടത് സത്യമാണ്.. ലോകത്തിലെ ഏറ്റവും വില കൂടിയ ആടിനെയാണ് ആസ്‌ട്രേലിയയിൽ വിറ്റുപോയത്. വിലയിലും പുതിയ ലോക റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ഈ ആട്. എലൈറ്റ് ഓസ്ട്രേലിയൻ വൈറ്റ് സിന്ഡിക്കേറ്റ് എന്നപേരിലറിയപ്പെടുന്ന നാല് പേരടങ്ങുന്ന സംഘമാണ് ആസ്ട്രേലിയൻ വൈറ്റ് സ്റ്റഡ് ആടിനെ വാങ്ങിയത്. ന്യൂ സൗത്ത് വെയിൽസ് സ്വദേശികളാണ് നാലുപേരും. ആടിനെ സ്വന്തമാക്കിയ ഗ്രൂപ്പിലെ അംഗമായ സ്റ്റീവ് പെഡ്രിക്ക് വൂളിബാക്ക് 'എലൈറ്റ് ഷീപ്പ്' എന്നാണ് പേരിട്ട് വിളിച്ചിരിക്കുന്നത്.
'ഈ ആടിനെ നാലുപേരും ഉപയോഗിക്കും. പെട്ടന്ന് വളരും എന്നതാണ് ഈ ആടിന്റെ പ്രധാന പ്രത്യേകത. ഇത്രയും തുക ആടിന് ലഭിച്ചതിൽ ഞെട്ടിയവരിൽ ആദ്യത്തെ വ്യക്തി അതിന്റെ ഉടമ തന്നെയാണ്. തന്റെ ആടിന് ഇത്രയും വില കിട്ടുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് ഉടമയായ ഗ്രഹാം ഗിൽമോർ പറയുന്നു. ആസ്ട്രേലിയയിലെ ആടുകളുടെ ഇറച്ചി,കമ്പിളി വ്യവസായം കുതിച്ചുയരുന്നതിന്റെ തെളിവാണ് ഇതെന്നും ഉടമ പറയുന്നു.
രോമങ്ങളുടെ ഇടതൂർന്ന ആവരണം ഇല്ലാത്ത ചുരുക്കം ചില ആടുകളിൽ ഒന്നാണ് ആസ്ട്രേലിയൻ വെളുത്ത ആടുകൾ.ഇവ ഇറച്ചിക്ക് വേണ്ടിയാണ് പ്രധാനമായും വളർത്തുന്നത്. അതുകൊണ്ട് തന്നെ ഈ ആടുകള്‍ക്ക് ആസ്ട്രേലിയയില്‍ വലിയ ഡിമാന്‍റാണുള്ളത്.
Adjust Story Font
16