Quantcast

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി സിസ്റ്റർ ആന്ദ്രേ അന്തരിച്ചു

118-ാമത്തെ വയസില്‍ ചൊവ്വാഴ്ച ഫ്രാൻസിലെ ടൗലോൺ നഗരത്തിൽ വച്ചായിരുന്നു അന്ത്യം

MediaOne Logo

Web Desk

  • Published:

    18 Jan 2023 4:42 AM GMT

Sister Andre
X

സിസ്റ്റര്‍ ആന്ദ്രേ

ടൗലോൺ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന് അറിയപ്പെടുന്ന ഫ്രഞ്ച് കന്യാസ്ത്രീ ആന്ദ്രേ എന്ന ലുസൈൽ റാൻഡൻ അന്തരിച്ചു. 118-ാമത്തെ വയസില്‍ ചൊവ്വാഴ്ച ഫ്രാൻസിലെ ടൗലോൺ നഗരത്തിൽ വച്ചായിരുന്നു അന്ത്യം.

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കായിരുന്നു മരണം സംഭവിച്ചതെന്ന് ആന്ദ്രേയുടെ വക്താവ് ഡേവിഡ് തവെല്ല അന്തരിച്ചു. "വലിയ സങ്കടമുണ്ട്, പക്ഷേ അത് സംഭവിക്കണമെന്ന് അവൾ ആഗ്രഹിച്ചു, പ്രിയപ്പെട്ട സഹോദരനോടൊപ്പം ചേരാനുള്ള അവളുടെ ആഗ്രഹമായിരുന്നു. അവളെ സംബന്ധിച്ചിടത്തോളം ഇത് സ്വാതന്ത്ര്യമാണ്, "തവെല്ല പറഞ്ഞു.ടൗലോൺ മേയർ ഹ്യൂബർട്ട് ഫാൽക്കോ അവളുടെ മരണവാർത്ത ട്വിറ്ററിൽ അറിയിച്ചു."ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി സിസ്റ്റര്‍ ആന്ദ്രേയുടെ വിയോഗത്തെക്കുറിച്ച് ഇന്ന് രാത്രി ഞാൻ അറിഞ്ഞത് അതിയായ ദുഃഖത്തോടെയാണ്'' അദ്ദേഹം ട്വീറ്റ് ചെയ്തു.

1904-ൽ ഫ്രഞ്ച് പട്ടണമായ അലെസിലാണ് സിസ്റ്റർ ആന്ദ്രേ ജനിച്ചത്. രണ്ട് ലോകമഹായുദ്ധങ്ങള്‍ ജീവിതമായിരുന്നു ആന്ദ്രേയുടെത്. 1918ല്‍ ലോകമാകെ നാശം വിതച്ച സ്പാനിഷ് ഫ്ലൂ മഹാമാരിയെയും ആന്ദ്രേ അതിജീവിച്ചു. 19 വയസ്സുള്ളപ്പോൾ കത്തോലിക്കാ മതം സ്വീകരിച്ച അവർ എട്ട് വർഷത്തിന് ശേഷം കന്യാസ്ത്രീയായി.അധ്യാപികയായും ഗവര്‍ണറായും ജോലി ചെയ്തിട്ടുള്ള ആന്ദ്രേ രണ്ടാം ലോക മഹായുദ്ധത്തിന്‍റെ ഭൂരിഭാഗവും കുട്ടികളെ പരിപാലിക്കാൻ ചെലവഴിച്ചു. യുദ്ധം അവസാനിച്ചതിനു ശേഷം വിച്ചിയിലെ ആശുപത്രിയില്‍ സേവനമനുഷ്ടിച്ചു. 28 വര്‍ഷം അനാഥരെയും പ്രായമായവരെയും ശുശ്രൂഷിച്ചു. കോവിഡിനെയും ഇവര്‍ അതിജീവിച്ചിരുന്നു. കോവിഡ് ബാധിക്കുമോ എന്ന് പേടിയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ മരിക്കാന്‍ ഭയമില്ലെന്നായിരുന്നു ആന്ദ്രേയുടെ മറുപടി. എങ്ങനെ ഇത്രയും കാലം ജീവിച്ചില്ലെന്ന് അറിയില്ലെന്നായിരുന്നു 2020ല്‍ ഒരു ഫ്രഞ്ച് റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സിസ്റ്റര്‍ പറഞ്ഞത്. '' അതിന്‍റെ രഹസ്യം എന്താണെന്ന് എനിക്കറിയില്ല, ആ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ദൈവത്തിനു മാത്രമെ കഴിയൂ'' ആന്ദ്രേയുടെ വാക്കുകള്‍ ഉദ്ധരിച്ച് ഗാര്‍‌ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

TAGS :

Next Story