Quantcast

പരസ്പര ബഹുമാനത്തോടെ അമേരിക്കയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ചൈന

അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായി അടുത്തയാഴ്ച വിര്‍ച്വല്‍ കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ചൈന നിലപാട് വ്യക്തമാക്കിയത്

MediaOne Logo

Web Desk

  • Updated:

    2021-11-11 10:10:30.0

Published:

11 Nov 2021 6:03 AM GMT

പരസ്പര ബഹുമാനത്തോടെ അമേരിക്കയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ചൈന
X

അമേരിക്കയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളില്‍ ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ്. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായി അടുത്തയാഴ്ച വിര്‍ച്വല്‍ കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ചൈന നിലപാട് വ്യക്തമാക്കിയത്. യു.എസുമായുള്ള വിനിമയവും സഹകരണവും മെച്ചപ്പെടുത്താനും രണ്ട് ലോകശക്തികൾ തമ്മിലുള്ള ബന്ധം ശരിയായ പാതയിലേക്ക് തിരികെ കൊണ്ടുവരാനും ചൈന തയ്യാറാണെന്നും ന്യൂയോർക്ക് ആസ്ഥാനമായ യുഎസ്-ചൈന റിലേഷൻസ് ദേശീയ സമിതിയെ അഭിസംബോധന ചെയ്ത കത്തിൽ ഷി ജിന്‍പിങ് പറഞ്ഞു.

ബൈഡന്‍ പ്രസിഡന്‍റായതിന് ശേഷം ആദ്യമായിട്ടാണ് ചൈനീസ് പ്രസിഡന്‍റുമായി ഒരു കൂടിക്കാഴ്ച നടത്തുന്നത്. തായ്‌വാനിലെ ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച് അമേരിക്കക്ക് ചൈനയോട് കടുത്ത അമർഷമുണ്ട്. ഇന്ത്യയിൽ ചൈന നടത്തുന്ന കടന്നുകയറ്റ ശ്രമങ്ങളെയും അമേരിക്ക അപലപിച്ചിരുന്നു. നിഷ്പക്ഷ മാധ്യമ പ്രവർത്തകർക്കും ചിന്തകന്മാർക്കും എതിരെ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും അമേരിക്കയ്ക്ക് എതിർപ്പുള്ള വിഷയമാണ്. ആഗോള കാലാവസ്ഥാ ഉച്ചകോടിയോട് ചൈന പുലർത്തിയ നിസ്സഹകരണത്തെ 'വലിയ പിഴവ്' എന്നാണ് ജോ ബൈഡൻ വിശേഷിപ്പിച്ചത്. ഇതിനെ ചൈനയും വിമർശിച്ചിരുന്നു. കൊവിഡ് സാഹചര്യവും ബൈഡനും ഷി ജിൻ പിങും ചർച്ച ചെയ്തേക്കും

TAGS :

Next Story