Quantcast

'അയ്യായിരത്തോളം വരുന്ന സയണിസ്റ്റ് പടയുമായി നേരിട്ട് ഏറ്റുമുട്ടി; മൂന്നിലൊന്നുപേരെ വധിച്ചു'-യഹ്‌യാ സിൻവാർ ഹമാസ് നേതാക്കൾക്ക് അയച്ച സന്ദേശം

750 സൈനിക വാഹനങ്ങൾ പൂർണമായോ ഭാഗികമായോ തകർത്തെന്നും ഗസ്സക്ക് പുറത്തുള്ള ഹമാസ് നേതാക്കൾക്ക് അയച്ച കത്തിൽ സിൻവാർ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-12-25 09:30:31.0

Published:

25 Dec 2023 8:13 AM GMT

Yahya Sinvar letter to hamas leaders outside gazza
X

ഗസ്സ: അധിനിവേശ സൈന്യവുമായി നടന്നത് ചരിത്രത്തിൽ സമാനതകളില്ലാത്ത പോരാട്ടമെന്ന് ഹമാസ് നേതാവ് യഹ്‌യ സിൻവാർ. അയ്യായിരത്തോളം വരുന്ന സയണിസ്റ്റ് പടയുമായി അൽ ഖസ്സാം ബ്രിഗേഡ് പോരാളികൾ നേരിട്ട് ഏറ്റുമുട്ടി. അതിൽ മൂന്നിലൊന്നുപേരെ വധിച്ചു കഴിഞ്ഞു. മൂന്നിലൊന്നുപേരെ ഗുരുതരമായി പരിക്കേൽപ്പിച്ചു. മൂന്നിലൊന്നുപേർ നിത്യ വൈകല്യത്തിന് അടിമപ്പെട്ടെന്നും സിൻവാർ ഗസ്സക്ക് പുറത്തുള്ള ഹമാസ് നേതാക്കൾക്ക് ദൂതൻമാർ മുഖേന കൈമാറിയ സന്ദേശത്തിൽ പറയുന്നു. അൽ ജസീറ അറബിക് ആണ് കത്ത് ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

750 സൈനിക വാഹനങ്ങൾ പൂർണമായോ ഭാഗികമായോ തകർത്തു. അൽ ഖസ്സാം ബ്രിഗേഡ് പോരാളികൾ അധിനിവേശ സൈന്യത്തിന് കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. അധിനിവേശകരെ തകർക്കുന്നത് വരെ പോരാട്ടം തുടരും. അധിനിവേശ വ്യവസ്ഥകൾക്ക് കീഴ്‌പ്പെടില്ലെന്നും സിൻവാർ വ്യക്തമാക്കി.

ധീരതയുടെയും ഐക്യത്തിന്റെ സമാനതകളില്ലാത്ത ഉദാഹരണങ്ങളാണ് ഗസ്സയിലെ ജനങ്ങൾ നൽകിയത്. ഗസ്സയിലെ ജനങ്ങളുടെ മുറിവുണക്കാനുള്ള ശാശ്വത പരിഹാരമാണ് വേണ്ടതെന്നും സിൻവാർ കത്തിൽ പറയുന്നു. ഗസ്സയിൽ ഖത്തറും ഈജിപ്തും മുൻകൈ എടുത്ത് താൽക്കാലിക വെടിനിർത്തൽ നടത്തുന്നതിനിടെയാണ് സിൻവാർ ഹമാസ് നേതാക്കൾക്ക് കത്തയച്ചത്.

TAGS :

Next Story